വെറ്ററിനറി സര്‍ജന്‍; താല്‍ക്കാലിക നിയമനം

തൃശ്ശൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ അന്തിക്കാട്, ചാവക്കാട്, പഴയന്നൂര്‍ എന്നീ ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ (വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെ, പഴയന്നൂര്‍ ബ്ലോക്കില്‍ രാത്രി 8 മുതല്‍ തെട്ടടുത്ത ദിവസം രാവിലെ 9 വരെ) കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് ഓരോ വെറ്ററിനറി സര്‍ജന്മാരെ താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിയമനം 90 ല്‍ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. യോഗ്യത വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള വേതനം ലഭിക്കും. താത്പ്പര്യമുളളവര്‍ തൃശ്ശൂര്‍ പറവട്ടാനിയിലുള്ള ജില്ലാ വെറ്ററിനറികേന്ദ്രത്തില്‍ ജൂലൈ 23 ന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2361216.

Leave a Reply

Your email address will not be published.