ജില്ലാ റിസോഴ്‌സ് സെന്ററിലേക്ക് വിദഗ്ദ്ധരുടെ പാനല്‍; അപേക്ഷ ക്ഷണിച്ചു

കേരളസര്‍ക്കാര്‍ വനിത ശിശിശുവികസന വകുപ്പ് തൃശൂര്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ജില്ലാ റിസോഴ്‌സ് സെന്ററിലേക്ക് വിദഗ്ദ്ധരുടെ പാനല്‍ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫാമിലി കൗണ്‍സിലര്‍, ഡീഅഡിക്ഷന്‍ കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, എല്‍ഡി റമഡിയല്‍ ട്രൈനെര്‍, ഒക്യൂപാഷണല്‍ തെറാപ്പിസ്സ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

സൈക്യാട്രിസ്റ്റ് (എംബിബിഎസ്, ഡിപിഎം മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം). ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം). സൈക്കോളജിസ്റ്റ് (റെഗുലര്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ (ക്ലിനിക്കല്‍ സൈക്കോളജി, ജനറല്‍ സൈക്കോളജി, അപ്ലൈഡ് സൈക്കോളജി, കൗണ്‍സിലിങ് സൈക്കോളജി) കുട്ടികളുടെ മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം. ഫാമിലി കൗണ്‍സിലര്‍ (റെഗുലര്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ (ക്ലിനിക്കല്‍ സൈക്കോളജി, ജനറല്‍ സൈക്കോളജി, അപ്ലൈഡ് സൈക്കോളജി, കൗണ്‍സിലിങ് സൈക്കോളജി) ഫാമിലി കൗണ്‍സിലിങ്ങില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം. ഡീഅഡിക്ഷന്‍ കൗണ്‍സിലര്‍ (റെഗുലര്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ (എം എസ് ഡബ്ല്യു (മെഡിക്കല്‍ ആന്റ് സൈക്യാട്രി), ക്ലിനിക്കല്‍ സൈക്കോളജി, ജനറല്‍ സൈക്കോളജി, അപ്ലൈഡ് സൈക്കോളജി, കൗണ്‍സിലിങ് സൈക്കോളജി) ഡീഅഡിക്ഷന്‍ മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം. സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ യോഗ്യത ബി എഡ് (സ്‌പെഷ്യല്‍ എജ്യുക്കേഷന്‍) മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം. എല്‍ഡി റമഡിയല്‍ ട്രൈനെര്‍ (റെഗുലര്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ (ക്ലിനിക്കല്‍ സൈക്കോളജി, ജനറല്‍ സൈക്കോളജി, അപ്ലൈഡ് സൈക്കോളജി, കൗണ്‍സിലിങ് സൈക്കോളജി). എല്‍ഡി റമഡിയല്‍ ട്രെയിനിങ് മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം. ഒക്യൂപാഷണല്‍ തെറാപ്പിസ്റ്റ് (ഒക്യുപാഷണല്‍ തെറാപ്പിയില്‍ ബിരുദം, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം. സ്പീച് തെറാപ്പിസ്റ്റ് (സ്പീച് തെറാപ്പിയില്‍ ബിരുദം, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം.

അപേക്ഷകര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 31 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, രണ്ടാംനില, സിവില്‍സ്റ്റേഷന്‍, അയ്യന്തോള്‍, തൃശൂര്‍-680003 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04872364445.

Leave a Reply

Your email address will not be published.