മാതൃകയായി ചാലക്കുടിയിലെ കെഎസ് ഇബി ജീവനക്കാർ

രവിമേലൂർ

ചാലക്കുടി – മേലൂർ, ഈ കഴിഞ്ഞ,15,16 ,17 തിയതികളിലായി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കെ എസ് ഇ ബി ചാലക്കുടി ഡിവിഷൻ പരിധിയിലെ 13 സെക്ഷൻ ഓഫീസുകളിലുമായി നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും വൈദ്യുതി കമ്പികൾ പൊട്ടിയും 11 കെവി ഫീഡറുകളിൽ മരക്കൊമ്പുകൾ വീണ് ഫീഡർ ഫാൾട്ടി മൂലവും വലിയ തോതിൽ വൈദ്യുതി തകരാറുകൾ സംഭവിക്കുകയും. ഈ ദിവസങ്ങളിൽ ഡിവിഷൻ പരിധിയിലെ 13 ഓഫീസുകളിലായി 6 എണ്ണം 11KV പോസ്റ്റുകളും 60 LT പോസ്റ്റുകളും ഒടിഞ്ഞ് പോവുകയും. 165 സ്ഥലങ്ങളിൽ കമ്പികൾ പൊട്ടുകയും 166 ട്രാൻസ് ഫോർമറുകളിലെ വൈദ്യുതി വിതരണം തടസ്സപെടുകയും ചെയ്തു. 16 ന് മുഹറം അവധി ദിവസത്തിലടക്കം മുഴുവൻ ജീവനക്കാരും കരാർ തൊഴിലാളികളും രാത്രിയും പകലുമായി നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി എതാണ്ട് മുഴുവൻ ട്രാൻസ് ഫോർമറുകളും ചാർജ് ചെയ്യാൻ കഴിഞ്ഞു. ഭൂരിഭാഗം വരുന്ന തകരാറുകൾ ഇപ്പോൾ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട് . ആദ്യഘട്ടത്തിൽ വലിയ തകരാറുകൾ പരിഹരിച്ച് പരമാവധി ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കാനുള്ള പ്രവർത്തനമാണ് ഫലപ്രാപ്തിയിൽ എത്തിച്ചിട്ടുള്ളത് . എന്നാൽ 13 സെക്ഷൻ ഓഫീസുകളിലായി ധാരളം ഒറ്റപെട്ട പരാതികൾ ചെയ്തു തീർക്കാനുണ്ട് കനത്തമഴയിലും ജീവനക്കാരും കരാർ തൊഴിലാളികളും അവശേഷിക്കുന്ന പരാതികൾ കൂടി പരിഹരിക്കുന്ന തിരക്കിലാണ്. ആത്മർഥ സേവനത്തിൽ ഈ നാട്ടിലെ മുഴുവൻ ജനങ്ങളും കെസ് ഈബി ജീവനക്കാരെ ഒന്നടങ്കം പ്രശംസിക്കുകയാണ്……..

Leave a Reply

Your email address will not be published.