‘കീം’ എൻജിനീയറിങ് പ്രവേശന പരീക്ഷ: രണ്ടാം റാങ്ക് മലപ്പുറം സ്വദേശിക്ക്

കീം എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പ്രഖ്യാപിച്ചു. ആലപ്പുഴ ചന്തക്കാവ് ദേവാനന്ദ് പി ഒന്നാം റാങ്കും മലപ്പുറം പൊന്ന്യാക്കുറിശ്ശി ഹാഫിസ് റഹ്മാൻ രണ്ടാം റാങ്കും കരസ്ഥമാക്കി. പാലാ സ്വദേശി അലൻ ജോണി അനിൽ മൂന്നാം റാങ്ക് നേടി. കോട്ടയം സ്വദേശി ജോർഡൻ ജോയിക്കാണ് നാലാം റാങ്ക്.

ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ വഴിയായിരുന്നു ഇത്തവണ പരീക്ഷ നടന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വാർത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷ നടത്തി ഒരു മാസത്തിനു ശേഷമാണ് ഫലം പുറത്തുവരുന്നത്.

79044 വിദ്യാർത്ഥികളാണ് പ്രവേശന പരീക്ഷ എഴുതിയത്. ഇതിൽ 58340 വിദ്യാർത്ഥികൾ യോഗ്യത നേടി. ഇവരിൽ 52500 പേരാണ് റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. യോഗ്യത നേടിയവരുടെ എണ്ണം കഴിഞ്ഞവർഷത്തേക്കാൾ 4261 ആയി വർധിച്ചു.

Leave a Reply

Your email address will not be published.

Social media & sharing icons powered by UltimatelySocial