വീടിനു തീ പിടിച്ചു. ഒഴിവായത്‌ വൻ ദുരന്തം

തിരൂർ: മംഗലം കൂട്ടായി റോഡിൽ വീടിനു തീപ്പിടിച്ചു.തൈക്കൂട്ടത്തിൽ കുഞ്ഞിമുഹമ്മദ്‌ എന്നയാളുടെ വീട്ടിലെ ഒരു റൂമിൽ നിന്നാണ് തീ പടർന്നത്‌. ഫാനിൽ നിന്ന് പടർന്ന തീ റൂമിലെ കട്ടിൽ അലമാര എന്നിവയിലേക്ക്‌ പടർന്നതോടെ തീ കത്തിപ്പടർന്നു.
ഈ സമയം റൂമിൽ ആരുമില്ലാതിരുന്നത്‌ വൻ ദുരന്തം ഒഴിവായി.
അടുത്ത റൂമിൽ കിടന്നുറങ്ങുകയായിരുന്ന ഒരാൾക്ക്‌ പുക ശ്വസിച്ചതോടെ ദേഹാസ്വസ്‌ഥം ഉണ്ടായി. തുടർന്ന് ആലത്തിയ്യൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.

Social media & sharing icons powered by UltimatelySocial