നിരൂപണസാഹിത്യ ശില്‍പശാല: തീയതി നീട്ടി

പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി 2024 ആഗസ്റ്റില്‍ പാലക്കാട് സംഘടിപ്പിക്കുന്ന ത്രിദിന നിരൂപണസാഹിത്യ ശില്‍പശാലയിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 17 വരെ നീട്ടി. 40 വയസ്സിനു താഴെയുള്ള 30 പേര്‍ക്കാണ് അവസരം. നാല് പുറത്തില്‍ കവിയാത്ത രണ്ട് സാഹിത്യ വിമര്‍ശനലേഖനങ്ങള്‍, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ സഹിതം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍- 680020 എന്ന വിലാസത്തിലോ office@keralasahityaakademi.org എന്ന ഇ-മെയിലിലോ അപേക്ഷിക്കണം. പ്രതിനിധികള്‍ക്ക് സാക്ഷ്യപത്രം, യാത്രാ ബത്ത, താമസം, ഭക്ഷണം എന്നിവ അക്കാദമി ഒരുക്കും. ക്യാമ്പിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. വിശദ വിവരങ്ങള്‍ക്ക് www.keralasahityaakademi.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2331069, 9349226526.

Leave a Reply

Your email address will not be published.