ഇന്ത്യന്‍-2: പ്രതീക്ഷ പങ്കു വച്ച് ഷങ്കർ

“നിങ്ങളുടെ പ്രതീക്ഷയും ഞങ്ങളുടെ ആഗ്രഹവും കണ്ടുമുട്ടുന്ന സ്ഥലമായിരിക്കും ഇന്ത്യന്‍-2 സ്ക്രീന്‍” – കമല്‍ ഹാസ്സന്‍

എസ്.ഷങ്കർ സംവിധാനം ചെയ്ത് ജൂലൈ 12-ന് പുറത്തിറങ്ങാന്‍ പോകുന്ന തമിഴ് വിജിലന്റെ ചലച്ചിത്രമാണ് ഇന്ത്യന്‍ 2. 1996 – ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന ചലച്ചിത്രത്തിന്റെ തുടര്‍ച്ചയായ ഈ ചിത്രം, ലൈക്ക പ്രൊഡക്ഷൻസിനു കീഴിൽ അല്ലിരാജ സുബാഷ്കരൻ ആണ് നിർമ്മിക്കുന്നത്.
കമൽ ഹാസൻ-(സേനാപതിയായി), കാജൽ അഗർവാൾ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ആദ്യഭാഗത്തിൽ കൃഷ്ണസ്വാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെടുമുടി വേണുവിന് പകരം നന്ദു പൊതുവാൾ ഈ ചിത്രത്തിൽ അഭിനയിച്ചു. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും യഥാക്രമം എസ്. രവി വർമ്മനും എ. ശ്രീകർ പ്രസാദുമാണ് നിർവ്വഹിക്കുന്നത്. ഇന്ത്യന്‍ -2 സിനിമ അവസാനിക്കുന്നിടത്ത് ഇന്ത്യന്‍-3 യുടെ ട്രൈലെര്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും എന്ന് കൊച്ചിയില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംവിധായന്‍ എസ്.ഷങ്കര്‍ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published.