കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മരണാനന്തര ധനസഹായം നൽകി

രവിമേലൂർ

ചാലക്കുടി – മേലൂർ,കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ മരണമടഞ്ഞ ലൈറ്റ് ഗുഡ്സ് വാഹന തൊഴിലാളിയായ ശ്രീ ദയാനന്ദന്റെ (കടുക്കാപ്പിള്ളി ഹൌസ്, കുന്നപ്പിള്ളി ചാലക്കുടി ) ഭാര്യയായ ശ്രീമതി നിമ്മിക്ക് മരണന്തരധനസഹായം, ശവസംസ്കാരചടങ്ങുകൾക്കുള്ള ധനസഹായം, റീഫണ്ട് എന്നിവ ബോർഡ്‌ ഡയറക്ടർ ശ്രീ കെ ജെ സ്റ്റാലിൻ വിതരണം ചെയ്തു. ജില്ലാ ഉപദേശക സമിതി അംഗം ശ്രീ ജി രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ ക്ഷേമനിധി ഓഫീസ് ജൂനിയർ സൂപ്രണ്ട് ശ്രീ രഘു എൻ മേനോൻ ട്രേഡ് യൂണിയൻ ഭാരവാഹികളായ ശ്രീ പി കെ സിദ്ധിക്ക് ശ്രീ വി എം ആന്റണി ശ്രീ കെ പി തോമസ്, കെ ഒ തോമസ്, കെ കെ രവി ശ്രീ എം കെ ഷൈൻ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.

Social media & sharing icons powered by UltimatelySocial