അസാപ്പ് കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ്

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ ന്യൂമീഡിയ കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പോടു കൂടെ പഠിക്കുവാന്‍ അവസരം. വിവിധ കോഴ്‌സുകളിലായി 10 ശതമാനം മുതല്‍ 50 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഗെയിം ഡെവലപ്പര്‍, വി.ആര്‍ ഡെവലപ്പര്‍, ആര്‍ട്ടിസ്റ്റ്, പ്രോഗ്രാമര്‍, വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്നിഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ കോഴ്‌സുകളിലാണ് സ്‌കോളര്‍ഷിപ്പോടു കൂടി പഠിക്കാന്‍ അവസരം. അസാപ്പിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ നടക്കുന്ന ഈ കോഴ്‌സുകളില്‍ അതാത് മേഖലകളിലുള്ള ഇന്‍ഡസ്ട്രിയല്‍ സ്ഥാപനങ്ങളില്‍ പരിശീലനവും ലഭിക്കും.

2024 ജൂലൈ 31 വരെ അപേക്ഷിക്കുന്നവരെ ഉള്‍പ്പെടുത്തി നടത്തുന്ന മത്സര പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://link.asapcsp.in/scholarship എന്ന ലിങ്ക് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495422535, 9495999620, 7012394449.

Leave a Reply

Your email address will not be published.

Social media & sharing icons powered by UltimatelySocial