അരീക്കോട്- പാറകുഴിയിൽ കൂട്ടുകാരൊടൊപ്പം കുളിക്കുന്നതിനിടെ മുങ്ങി താഴ്ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആര്യയും മരണത്തിന് കീഴടങ്ങി.കീഴുപറമ്പ് കുനിയിൽമുടുക്കപാറമ്മല്‍ പാലാപറമ്പില്‍ ഗോപിനാഥന്‍റെ മകള്‍ ആര്യ (16)യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് പട്ടോത്തിചാലിലെ പാറകുഴിയില്‍കൂ ട്ടുകാരൊടൊപ്പം കുളിക്കാനിറങ്ങിയത്.കുളിക്കുന്നതിനിടെ ആര്യക്ക് പുറമെ അയല്‍ വാസിയായ പാലാപറമ്പില്‍ സന്തോഷിന്‍റെ മകള്‍ അഭിനന്ദനയും മുങ്ങിയിരുന്നു. ഇരുവരെയും നാട്ടുകാർ മുങ്ങിയെടുത്ത് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി മരിച്ച അഭിനന്ദയുടെ പോസ്റ്റ്മോർട്ട നടപടി സീകരിക്കവെ വ്യാഴാഴ്ചപുലർച്ചെയാണ് ആര്യയും മരണത്തിന് കീഴടങ്ങിയത്. കീഴുപറമ്പ് ഗവ. ഹയർ സെക്കന്‍ഡറി സ്കൂള് പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു ആര്യ. മാതാവ്. സ്നേഹ. സഹോദന്‍- ജിഷ്ണു.
Leave a Reply