ടെക്സ്റ്റൈൽസ് തൊഴിലാളികൾ പൊതുമേഖല അവകാശ ദിനം ആചരിച്ചു

കോട്ടക്കൽ: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈൽസിൽ എസ്.ടി.യു തൊഴിലാളികൾ പൊതുമേഖലാ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് അവകാശ ദിനം ആചരിച്ചു. തൊഴിലാളികൾക്ക് കഴിഞ്ഞ 10 മാസത്തെ ലേ – ഒഫ് വേദനം പോലും നൽകാൻ പോലും സർക്കാറിന്റെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തൊഴിലാളികൾക്ക് പ്രോവിഡൻ്റ് ഫണ്ട് ഇനത്തിലും, ഗ്രാറ്റിവിറ്റി ഇനത്തിലും, ഇ എസ് ഐ തുടങ്ങിയവയിൽ കോടിക്കണക്കിന് രൂപ തൊഴിലാളികൾക്ക് ബാധ്യതയാക്കി നിൽക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളും മാനേജ്മെൻ്റും സംയുക്തമായി ഒരു സമഗ്ര പാക്കേജ് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ തന്നെ വ്യവസായ വകുപ്പ് സെക്രട്ടറിക്കും വ്യവസായ വകുപ്പ് മന്ത്രിക്കും പല നിവേദനങ്ങളും, സമർപ്പിച്ചിട്ടുള്ളതാണ്. ആയതിന് സർക്കാർ അടിയന്തരമായി അനുമതി നൽകി മില്ലിലുള്ള തൊഴിലാളികളെ സംരക്ഷിക്കുകയും അവരുടെ ബാധ്യത കൊടുത്തു തീർക്കുവാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് എടരിക്കോട് ടെക്സ്റ്റൈൽസ് എംപ്ലോയീസ് ഓർഗനൈസേഷൻ ( എസ് .ടി . യു) അവകാശ ദിന സമര സംഗമം ആവശ്യപ്പെട്ടു. പബ്ലിക് സെക്ടർ എംപ്ലോയീസ് കോൺഫെഡറേഷൻ (എസ്.ടി.യു ) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ചാണ് മില്ലിന്റെ മുന്നിൽ അവകാശ ദിനം ആചരിച്ചത്. മിൽ എസ്. ടി.യു. പ്രസിഡണ്ട് അലി കുഴിപ്പുറം അധ്യക്ഷനായി. ജനറൽ സെക്രട്ടറി സിദ്ധീഖ് താനൂർ , പി കെ മുഹമ്മദ് ഷാഫി, ടി.ആലസ്സൻ,വികെ ഫാത്തിമത്ത് സുഹറ,സയ്യിദ് ഹുസൈൻ തങ്ങൾ,വി. അബ്ദുൽ റഷീദ്, കെ. അബ്ദുൽ മജീദ്, കെ.അബ്ദുൽ അസീസ്,സി.പി അബ്ദുസ്സലാം, ഒ. മുഹമ്മദ്, റാഹില ആലമ്പാട്ടിൽ, ഖൈയറു നിസ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.