ക്വാറി കുളത്തിലെ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു.

കീഴുപറമ്പ് കുനിയില് വാലില്ലാപുഴ പട്ടോത്ത് ചാലിൽ ഉപയോഗമില്ലാത്ത പഴയ ക്വാറിയിലെ വെള്ളക്കെട്ടിലാണ് അപകടം നടന്നത്. മൂന്നു കുട്ടികളാണ് അപകടത്തിൽപെട്ടത്. ഒരാളെ ചികിത്സയിലുള്ള ആര്യയുടെ അച്ഛൻ്റെ സഹോദരി ബിന്ദു രക്ഷിച്ചു. അപ്പോഴേക്കും മറ്റു രണ്ട് കുട്ടികൾ മുങ്ങിപ്പോയിരുന്നു. മൂന്നു പേർക്കും കാര്യമായി നീന്തൽ അറിയില്ലായിരുന്നു.
അയൽവാസി ചെറുവാലക്കൽ പാലാപറമ്പിൽ ഗോപിനാഥൻ്റെ മകൾ ആര്യ (16) ഗുരുതരാവസ്തയിൽ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

നീന്തി കുളിക്കുന്നതിനടെ ഇരുവരും മുങ്ങിതാഴുകയായിരുന്നു. കൂടെയുള്ളവർ ശബ്ദം ഉണ്ടാക്കി ആളെകൂട്ടി ഇരുവരെയും അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും അഭിനന്ദ ബുധനാഴ്ചരാത്രിയോടെ മരിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് അരീക്കോട് പോലീസും മുക്കത്ത് നിന്നും അഗ്നിശമന സേനയും എത്തിയിരുന്നുവെങ്കിലും കയത്തിൽപ്പെ ട്ടവരെ നാട്ടുകാർ പുറത്തെടുത്തിരുന്നു പോലീസ് വാഹനം വഴിക്ക് കേടായ സാഹചര്യത്തിൽ ഫയർഫോഴ്സ് വണ്ടിയിലാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.

അഭിനന്ദ കീഴുപറമ്പ് ഗവ. ഹയർ സെക്കന്ഡ‍റി ഹൈസ്കൂള്‍ ഏഴാതരം വിദ്യാർഥിനിയാണ്. മാതാവ്- ജിഷി. സഹോദരി- അഹല്യ. നിയമ നടപടികൾക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച സംസ്ക്കരിക്കും.

Leave a Reply

Your email address will not be published.