വൈലത്തൂർ : 2023-2024 വാർഷിക പദ്ധതിക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച മുഴുവൻ തുകയും നൽകാത്തതിനെതിരെ ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് മെമ്പർമാർ പ്രതിഷേധ ഒപ്പു മതിൽ തീർത്തു. ലോക്കല്‍ ഗവണ്മെന്റ് മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തിലാണ് ഒപ്പു മതിൽ തീർത്തത്. ഈ മാസം 20ന് നടക്കുന്ന കലക്ട്രേറ്റ് ധർണ്ണയുടെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു ഒപ്പു മതിൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ബില്ലുകൾ മാർച്ച് 25 ന് മുൻപ് ട്രഷറിയിൽ സമർപ്പിച്ചിട്ടും സാങ്കേതിക കുരുക്കുണ്ടാക്കി തദ്ദേശ സ്ഥാപനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കുടിശ്ശികയുള്ള ക്ഷേമ പെൻഷനുകൾ കുടിശ്ശിക തീർത്ത് വിതരണം ചെയ്യുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷധം ജില്ല പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ചെറിയ മുണ്ടം പഞ്ചായത്ത് പ്രസിഡന്റ് സി കെ അബ്ദു ജന. സെക്രട്ടറി എന്‍ എ നസീർ, ട്രഷറർ വി ഇസ്മായിൽ ഹാജി, മുസ്ലിം യൂത്ത് ലീഗ് താനൂർ നിയോജകമണ്ഡലം പ്രസിഡന്റ് സി നൗഷാദ് പറപ്പൂത്തടം, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് പി ടി നാസർ എന്ന ബാവ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സൽമാൻ വൈ, ജനറൽ സെക്രട്ടറി ജംഷാദ് എം,
സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയായ റെജിന ലത്തീഫ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു, എസ് ടി യു പഞ്ചായത്ത് പ്രസിഡണ്ട് എൻ ബാവ, മെമ്പർമാരായ ടി എ.റഹീം മാസ്റ്റർ, നസീമ റഷീദ്, ഓളിയിൽ സെയ്താലി , തെമ്മത്ത് ഇബ്രാഹിംകുട്ടി, ലീഗ് നേതാക്കളായ അയ്യൂബ് കുറുക്കോൾ, ആബിദ് പി സി, അഷ്റഫ് എ കെ എന്നിവർ പങ്കെടുത്തു.
ഫോട്ടോ : ലോക്കല്‍ ഗവണ്മെന്റ് മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തിൽ
ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സംഘടിപ്പിച്ച പ്രതിഷേധ ഒപ്പു മതിൽ ജില്ല പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി ഉദ്ഘാടനം ചെയ്യുന്നു.
Leave a Reply