കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നു

മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകരക്‍ക്കായി കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നു. ചോക്കാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ജൂലൈ 11 രാവിലെ 10 ന് നടക്കുന്ന പരിപാടി കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമ്മു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി സിറാജുദ്ദീന്‍ അധ്യക്ഷത വഹിക്കും. പോഷക തോട്ട നിർമ്മാണ ഉപാധികൾ സംബന്ധിച്ച പരിശീലനവും പോഷക തോട്ട കിറ്റിന്റെ വിതരണവും ചടങ്ങില്‍ നടക്കും. മരം മുറി യന്ത്രം, കാട് വെട്ടു യന്ത്രം, തെങ്ങു കയറ്റ യന്ത്രം, ഉന്തുവണ്ടി, കൈക്കോട്ട് തുടങ്ങിയവയാണ് ചടങ്ങില്‍ വെച്ച് കര്‍ഷകര്‍ക്കായി വിതരണം ചെയ്യുക.

Leave a Reply

Your email address will not be published.