സ്ത്രീശാക്തീകരണം; ബോധവത്ക്കരണ ക്ലാസ് ജൂലൈ 11 ന്

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഓഫീസേഴ്സിന് ബേട്ടി ബച്ചാവോ ബേട്ടി പടാവോ വാരം, പി.സി.പി.എൻ.ഡി.ടി എൻഫോഴ്സ്മെന്റ് ഡ്രൈവ്, പി.സി.പി.എൻ.ഡി.ടി ആക്ട്, എം.ടി.പി ആക്ട്, ഭാരതീയ ന്യായ സംഹിത എന്നീ വിഷയങ്ങളെക്കുറിച്ച് (ജൂലൈ 11) ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ തൃശൂർ ഹോട്ടൽ പേൾ റീജൻസി ഗ്രൗണ്ട് ഫ്ലോറിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. സബ് കലക്ടർ മുഹമ്മദ് ഷഫീക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. സ്ത്രീശാക്തീകരണ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബർ നാല് വരെ നടത്തുന്ന നൂറുദിന ബോധവത്ക്കരണ പരിപാടിയോടനുബന്ധിച്ചാണ് ക്ലാസ് നൽകുന്നത്.

Leave a Reply

Your email address will not be published.