തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യസംസ്കരണത്തിന് പ്രഥമ പരിഗണന നല്‍കണമെന്നും കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാകളക്ടര്‍ വി.ആര് വിനോദ്. ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ നഗരസഭകള്‍ക്ക് വേണ്ടി നടത്തിയ ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ എതിര്‍പ്പിന്റെ പേരില്‍ മാലിന്യസംസ്കരണപദ്ധതികളില്‍ നിന്ന് പിന്മാറുകയല്ല, മറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ച് കുറ്റമറ്റരീതിയില്‍ പദ്ധതി നടപ്പാക്കുകയാണ് വേണ്ടത്. കുടിവെള്ളസ്രോതസ്സുകളിലെ മാലിന്യം സാംക്രമികരോഗങ്ങള്‍ക്കും പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. ഇതും മാലിന്യസംസ്കരണവും തമ്മില്‍ ബന്ധമുണ്ടെന്ന കാര്യം മനസ്സിലാക്കണമെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു.
ഡി.പി.ആര്.സി ഹാളില്‍ നടന്ന ശില്പശാലയില് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്, അസി.ഡയറക്ടര്‍ പി.ബി ഷാജു, മാലിന്യമുക്തം നവകേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബീന സണ്ണി, എന്വയേണ്മെന്റ് എഞ്ചിനീയര്‍ ഡോ.സി.ലതിക, കില ഫെസിലിറ്റേറ്റര്‍ എ. ശ്രീധരന്, ഹരിതകേരളമിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജിതിന്, ശുചിത്വമിഷന് അസി. കോ ഓര്‍ഡിനേറ്റര്‍ ടി.എസ് അഖിലേഷ് തുടങ്ങിയവര്‍ ക്ലാസുകളെടുത്തു. ശില്പശാലയുടെ ഭാഗമായി മാലിന്യസംസ്കരണം സംബന്ധിച്ച്, നഗരസഭാ സെക്രട്ടറിമാരുടെ സ്വയം വിലയിരുത്തലും നടന്നു. 2023 വര്‍ഷത്തെ അവലോകനവും ഭാവി പ്രവര്‍ത്തനങ്ങലും ശില്പശാല ചര്‍ച്ച ചെയ്യും. രണ്ട് ദിവസത്തെ ശില്പശാല ബുധനാഴ്ചയും തുടരും.
FlashNews:
സഹകരണ മേഖല സംരക്ഷിക്കപ്പെടണം : മന്ത്രി ഡോ:ആർ ബിന്ദു
നെസ്റ്റോയിൽ നിന്ന് ബീഫും മറ്റു മാംസങ്ങളും വാങ്ങുന്നവർ ശ്രദ്ധിക്കുക
പ്ലാന്റേഷൻ കോർപ്പറേഷൻ ടാപ്പിങ്ങിന് കൊടുത്ത മരങ്ങളുടെ പാലിൽ ബാക്ടീരിയ.
നിര്യാതനായി
ഫോട്ടോഗ്രാഫര്‍ക്ക് നേരെയുണ്ടായ അതിക്രമം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു
മണ്ണെടുക്കാനുള്ള തടസങ്ങൾ നീങ്ങുന്നു
മദ്രസകളെ തകർക്കാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി ഇടപെടൽ ചരിത്രപരം
ഐഎഫ്ബിബി സൗത്ത് ഇന്ത്യ അവാർഡ് കേരളത്തിന്ന്
യുവാവും പ്ലസ് ടു വിദ്യാർഥിനിയും മരിച്ച നിലയിൽ
പ്രാദേശിക ചരിത്ര പഠന ശില്പശാല
ഐഎഫ്ബിബി സൗത്ത് ഇന്ത്യ അവാർഡ് കേരളത്തിന്ന്
എ എ ഡബ്ല്യു കെ യുടെപ്രവർത്തനം മാതൃകാപരം -മന്ത്രി വി.അബ്ദുറഹ്മാൻ
കലാലയങ്ങളിൽ ഗ്രീൻ ക്യാമ്പസ് പദ്ധതിക്ക് തുടക്കം കുറിച്ച് ഓയിസ്ക ഇന്റർനാഷണൽ തിരൂർ ചാപ്റ്റർ
‘ആരാധകർക്കു മുൻപിലെ നിഷ്കളങ്ക മുഖമല്ല ധനുഷിന്’
പ്രവാസികൾ നാടിന്റെ നട്ടെല്ല്: ജുനൈദ് കൈപ്പാണി
ജുനൈദ് കൈപ്പാണിയുടെ’സംതൃപ്ത ജീവിതംമാർഗവും ദർശനവും’കവർ പ്രകാശനം ചെയ്തു
ഷാർജ പുസ്തകമേള മാനവികതയുടെആഗോള ഹബ്ബ്: ജുനൈദ് കൈപ്പാണി
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു
CPIM അങ്കമാലി ഏരിയ സമ്മേളം: “ആർക്കും വരക്കാം ആർക്കും പാടാം “
പ്രാദേശികം
മാലിന്യസംസ്കരണത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് ജില്ലാകളക്ടര്‍
by Sreekumar
July 9, 2024July 9, 2024
Leave a Reply