കൊടക്കര ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ ‘വൈജ്ഞാനികം @ 2023-24’ മൂന്ന് മാസത്തെ നൈപുണ്യ വികസന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷനായി. ഫെബ്രുവരി 19 മുതല്‍ മെയ് 18 വരെ ഖാദി കമ്മീഷന്‍ നടപ്പാക്കിയ ജി.എസ്.സി- ടാലി പരിശീലനം പൂര്‍ത്തിയാക്കിയ 10 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അല്‍ജോ പുളിക്കന്‍, ഇന്‍ഡസ്ട്രിയല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ വി.എ സെബി തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply