കോവിലകം റോഡ് തകർച്ച ,പുനർ നിർമാണത്തിനായി ഹാർബർ ഫണ്ട് വകയിരുത്തണം
പരപ്പനങ്ങാടി :നെടുവ കോവിലകം റോഡ് തകർച്ചക്ക് പൂർണ പരിഹാരം കണ്ടെത്താനായി റോഡ് പുനർ നിർമാണത്തിനായി ഹാർബർ ഫണ്ടിൽ ഉൾപ്പെടുത്തണമെന്ന് നെടുവ കോവിലകം റോഡ്
ജനകീയ സമിതി ആവശ്യപ്പെട്ടു .കോവിലകം റോഡ് തകർച്ചക്കു പരിഹാരം കണ്ടെത്തുന്നതിനായി നെടുവയിൽ ചേർന്ന ജനകീയ സമിതിയിലാണ് ഈ ആവശ്യം ഉന്നയിച്ചത് .ചെട്ടിപ്പടി ചേളാരി റോഡിൽ ആനപ്പടിയിൽ റയിൽവേ ഗേറ്റിനു കിഴക്കു വശത്തു നിന്നും തുടങ്ങി ഉദ്ദേശം രണ്ടര കിലോമീറ്ററോളം ദൂരമുള്ള ആനപ്പടി ഭഗവതിക്കാവ് റോഡാണ് പിന്നീട് കോവിലകം റോഡായി മാറിയിട്ടുള്ളത് .ഈ റോഡ് നിർമ്മിച്ചതിനു ശേഷം ഇന്നോളം പൂർണമായ റീ ടാറിങ് നടത്തിയിട്ടില്ല .റയിൽവേ ഗേറ്റ് അടഞ്ഞു കിടക്കുമ്പോൾ ഇതുവഴിയാണ് ചെറുകിട വാഹനങ്ങൾ പരപ്പനങ്ങാടിയിലേക്കു പോകുന്നത് .അതുകൊണ്ടുതന്നെ ഈ റോഡിന്റെ പ്രാധാന്യം വളരെയേറെയാണ് .മുനിസിപ്പാലിറ്റിയിൽ നിന്നും ലഭിക്കുന്ന പത്തോ പതിനഞ്ചോ ലക്ഷങ്ങൾകൊണ്ട് തീരാവുന്നതല്ല ഈ പ്രശ്‍നം .ആനപ്പടി മുതൽ കോട്ടത്തറ വരെ പൂർണമായും ഡ്രയ്‌നേജ് കെട്ടി റബ്ബറൈസ് ചെയ്യുന്നതിന് ഉദ്ദേശം ഒന്നര കോടിയെങ്കിലും വേണമെന്നിരിക്കെ ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനു ഹാർബർ ഫണ്ട് മാത്രമേ വഴിയുള്ളുവെന്നു യോഗത്തിൽ സംബന്ധിച്ച മുനിസിപ്പൽ ചെയർമാൻ പി പി ഷാഹുൽ ഹമീദ് പറഞ്ഞു .അതിനായി എംഎൽഎ മുഖാന്തിരം ഈ റോഡ് ഹാർബർ ഫണ്ടിൽ ഉൾപ്പെടുത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും,വിഷയം സ്ഥലം എംപിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു .യോഗത്തിൽ കെ പ്രഭാകരൻ അദ്ധ്യക്ഷം വഹിച്ചു .കൗൺസിലർമാരായ ഒ സുമിറാണി ,സി ജയദേവൻ ,ഇ ടി സുബ്രഹ്മണ്യൻ ,മഞ്ജുഷ പ്രലോഷ് ,ടി അബ്ദുൾറസാഖ് ,വികെ സുഹറ ,ഫാത്തിമ ,പരിസര പ്രദേശത്തെ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ യു സുബ്രഹ്മണ്യൻ ,പിവി തുളസിദാസ് ,ടീവി സുചിത്രൻ ,പ്രശാന്ത് നെടുവ ,ഗോപി ഇരിയലത്തു ,പി വിശ്വനാഥമേനോൻ ,വി ചന്ദ്രിക,രാമകൃഷ്ണൻ ,മരക്കാംതൊടി അനിൽകുമാർ ,ഉദയൻ തുടങ്ങിയവർ പുനർ നിർമ്മാണ ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രസംഗിച്ചു .
Leave a Reply