“ഹരികൃഷ്ണൻ ചികിത്സ സഹായം ” കാരുണ്യ ബസ്സ് യാത്രയിൽ സമാഹരിച്ചത് 206321 രൂപ .

രവിമേലൂർ

അപൂർവ്വ രോഗത്തിന്റെ പിടിയിൽ അമർന്ന് കൈകാലുകളുടെ ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ട പട്ടിക്കാട് വാടക വീട്ടിൽ താമസിക്കുന്ന വെളുത്തേടത്ത് ഹരികൃഷ്ണന് ചികിത്സ സഹായത്തിനായി കാരുണ്യ ബസ്സ് സർവ്വീസ് നടത്തി.
ഹരികൃഷ്ണന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ നീണ്ടു നിൽക്കുന്ന ചികിത്സ വേണം അതിന് വൻ തുക ആവശ്യമാണ് മാസങ്ങൾ നീളുന്ന ചികിത്സക്ക് പണം കണ്ടെത്താൻ ഈ കുടുംബത്തിന് കഴിയാത്ത സാഹചര്യത്തിലാണ് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ ബസ്സുടമകളുടെയും, തൊഴിലാളികളുടെയും സഹകരണത്തോടെ കാരുണ്യയാത്ര നടത്തിയത്. പീച്ചിഡാം വെള്ളക്കാരി, മാരാക്കൽ, പയ്യനം, പൂവ്വൻചിറ, തെക്കുംപാടം, മേലേച്ചിറ, മൈലാടുംപാറ, തൃശൂർ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന അമ്മ (2 ബസ് ),സെന്റ് മേരീസ്,ലൗവിംഗ് ഗ്രൂപ്പ് 2 ബസ്, കോതോട്ടിൽ,കൈമല,ഹെൽനമോൾ,ഇഷൽ,കീർത്തനം,മഹിമ,NRMS,മോൻസി,ശിവപ്രസാദം,സന്നിധാനം,EVU,കാശിനാഥൻ,ശ്രീരാമ,മൂൺലൈറ്റ്,കമ്പിളി ,ധനൻജയ്,കാവിലമ്മ എന്നീ 22 ബസ്സുകളാണ് ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായത്.
കാരുണ്യ യാത്രയുടെ ഔപചാരിക ഉദ്ഘാടനം വിലങ്ങന്നൂർ സെന്ററിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റും ചികിത്സ സഹായ നിധിയുടെ രക്ഷാധികാരിയുമായ പി പി രവീന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു. ബസ്സുടമകളും തൊഴിലാളികളും കാരുണ്യത്തിന്റെ ഉദാത്തമായ മാതൃക സമൂഹത്തിനു മുൻപിൽ കാഴ്ച വയ്ക്കുകയും നിരാലംബരെ ചേർത്തു നിർത്തുവാൻ തങ്ങൾക്ക് ഓരോരുത്തർക്കുമുള്ള സാമൂഹിക പ്രതിബന്ധത ഇതിലൂടെ തെളിയിച്ചിരിക്കുകണെന്ന് പ്രസിഡന്റ് പറഞ്ഞു.
വിലങ്ങന്നൂരിൽ നിന്നും പഞ്ചായത്തിലേക്ക് യാത്ര ചെയ്യുകയും ആദ്യ തുക ചികിത്സ നിധിയിലേക്ക് സംഭാവന നൽകുകയും ചെയ്തു ക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചികിത്സ നിധിയുടെ സഹ രക്ഷാധികാരികളായ ബാബു തോമസ് ,കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡൻറ് കെ പി ചാക്കോച്ചൻ,ബസ് ഉടമകളായ ജീമോൻ ചീനിക്കാട്ടിൽ, ആശിഷ് പാറക്കൽ, ലിജോ പെരുമാലി, സംഘാടക സമിതി അംഗങ്ങളും പൊതുപ്രവർത്തകരുമായ ഷിബു പോൾ, ശ്രീജു സി എസ് ,ജിഫിൻ ജോയ് ,ബി എസ് എഡിസൺ,കുര്യാക്കോസ് ഫിലിപ്പ്,
സജി ആൻഡ്രൂസ്,സജി താന്നിക്കൽ ,വിൽസൺ പയ്യപ്പിള്ളി,ജിനീഷ് മാത്യു ,കൃപ കോട്ടുവാല എന്നിവരും പ്രഥമ യാത്രയിൽ പങ്കാളികളായി.മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ് പൊടിപ്പാറ,എം കെ ശിവരാമൻ,പുത്തൂർ പഞ്ചായത്ത് അംഗം ഷാജി വാരപ്പെട്ടി,വിനോദ് തേനംപറമ്പിൽ , കെ എം കുമാരൻ ,ജയപ്രകാശ്, വിലങ്ങന്നൂരിലെ ഡ്രൈവർമാർ , വ്യാപാരികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കാരുണ്യ ബസ്സ് യാത്രയിലൂടെ സമാഹരിച്ച ഹരികൃഷ്ണൻ സഹായനിധി കൈമാറി..
പട്ടിക്കാട്. അപൂർവ്വ രോഗബാധിതനായി കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട പട്ടിക്കാട് സ്വദേശി വെളുത്തേടത്ത് ഹരികൃഷ്ണൻ എന്ന ചെറുപ്പക്കാരൻ തുടർ ചികിത്സക്ക് പണമില്ലാതെ ജീവനും ജീവിതവും വഴിമുട്ടിയ അവസ്ഥയിൽ ആയിരുന്നു. ഈ ചെറുപ്പക്കാരന്റെ ജീവിതം തിരികെ പിടിക്കാൻ വിലങ്ങന്നൂർ 15-ാം വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ ഉദ്യമം ഇന്ന് ഫലപ്രാപ്തിയിൽ എത്തി. തുടർ ജീവനത്തിന് ഹരികൃഷ്ണന് താങ്ങാകാൻ ഷൈജു കുര്യൻ കക്ഷി രാഷ്ട്രീയത്തിന് അതീതമായി പഞ്ചായത്ത് പ്രസിഡണ്ട്‌ രക്ഷധികാരിയായി രൂപീകരിച്ച ജനകീയ സമിതി തൃശ്ശൂരിൽ നിന്നും പാണഞ്ചേരിയുടെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സഹകരണത്തിലൂടെ കാരുണ്യ ബസ്സ് സർവീസ് നടത്തുകയായിരുന്നു. മനസാക്ഷിയും പൗരബോധവും ഉള്ള ബസ് ഉടമകൾ മാത്രമാണ് സഹകരിച്ചത് എങ്കിലും ലക്ഷ്യം നന്മ ആയിരുന്നതിനാൽ വൻ വിജയമായിരുന്നു.
തൃശ്ശൂരിൽ നിന്ന് പീച്ചിഡാം,വെള്ളക്കാരിത്തടം, മാരായ്ക്കൽ , പയ്യനം, മൈലാടുംപാറ,മേലേച്ചിറ, പൂവ്വൻചിറ , റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസ്സുടമകളും തൊഴിലാളികളും ആ റൂട്ടിലെ യാത്രക്കാരും ഒറ്റമനസ്സോടെ ഹരികൃഷ്ണന് വേണ്ടി മുന്നോട്ട് ഇറങ്ങിയപ്പോൾ നഷ്ടത്തിലോടുന്ന ബസ് സർവീസുകൾ പോലും വലിയ തുകകൾ സമാഹരിച്ച് ഹരികൃഷ്ണൻ സഹായനിധിയിലേക്ക് കൈമാറി.
ബസ് തൊഴിലാളികളിൽ നിന്ന് സമാഹരിച്ച 206321 രൂപയും പട്ടിക്കാട് സെന്ററിലെ ഓട്ടോറിക്ഷ തൊഴിലാളികൾ, പാണഞ്ചേരി – പീച്ചി വില്ലേജിലെ ജീവനക്കാർ, മറ്റു സുമനസ്സുകൾ നൽകിയ തുകകൾ എല്ലാം ചേർത്ത് മൊത്തം രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ (220000) ഹരികൃഷ്ണന്റെ വീട്ടിൽ വച്ച് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി രവീന്ദ്രൻ മാഷും കൺവീനറും വിലങ്ങന്നൂർ പതിനഞ്ചാം വാർഡ് മെമ്പറുമായ ഷൈജു കുരിയനും ചേർന്ന് കൈമാറി.
കക്ഷിരാഷ്ട്രീയമോ സ്വന്തം വാർഡോ പരിഗണിക്കാതെ അടിയന്തര സാഹചര്യത്തിൽ സഹായഹസ്തവുമായി എത്തുന്ന ഷൈജു കുരിയൻ എല്ലാ മെമ്പർമാർക്കും മാതൃകയാണെന്നും, ഇതിനുമുൻപും കോവിഡ് കാലഘട്ടത്തിലും പ്രളയ സമയത്തും സമാനമായ സേവനങ്ങൾ ചെയ്തിട്ടുള്ള മെമ്പർ ആണെന്നും, ഈ പരിശ്രമം ഇത്രയും വലിയ വിജയമാക്കി തീർക്കുവാനും ഇത്രയും വലിയ തുക സമാഹരിക്കാനും കഠിനാധ്വാനം ചെയ്ത ബസ്സ് തൊഴിലാളികളേയും, ഓണേഴ്സിനും നന്ദി അറിയിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി രവീന്ദ്രൻ പറഞ്ഞു.നമ്മുടെ നാടിന്റെ ചരിത്രത്തിൽ ആദ്യമായി നടത്തിയ ഇത്രയും വലിയ ജനകീയ ഉദ്യമത്തിൽ പങ്കാളികളായ യാത്രക്കാരെയും , തങ്ങൾ ഏറ്റെടുത്തു നടത്തുന്ന ഉദ്യമം വിജയിപ്പിക്കുന്നതിനായി തൃശ്ശൂർ ബസ്റ്റാൻഡിൽ പോലും ബക്കറ്റുമായി ഹരികൃഷ്ണന് വേണ്ടി സഹായം അഭ്യർത്ഥിച്ചു നല്ലവരായ ബസ് തൊഴിലാളികളെയും ഈ അവസരത്തിൽ ഞാനും മുഴുവൻ നാട്ടുകാരും നന്ദിയോടെ ഓർക്കുകയാണ് എന്ന് വിലങ്ങന്നൂർ വാർഡ് മെമ്പറും കൺവീനറുമായ ഷൈജു കുരിയൻ പറഞ്ഞു. ഹരികൃഷ്ണൻ സഹായനിധി പഞ്ചായത്ത് പ്രസിഡന്റുമായി ചേർന്ന് കൈമാറുകയായിരുന്നു അദ്ദേഹം.
കാരുണ്യ ബസ് യാത്രയുടെ ഉപരക്ഷാധികാരികളായ ബാബു തോമസ് , ET ജലജൻ , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, പഞ്ചായത്ത് അംഗങ്ങളായ KP ചാക്കോച്ചൻ , സുശീല രാജൻ ,CS ശ്രീജു, ബിജോയ് , ബസ് ഉടമകളായ പ്രഭു, കണ്ണൻ വാക്കത്ത്, ഡേവിസ്, ഗോപി,പൊതുപ്രവർത്തകരും ഹരികൃഷ്ണൻ ചികിത്സാ സഹായനിധി അംഗങ്ങളുമായ ഷിബു പോൾ, കുര്യാക്കോസ് ഫിലിപ്പ്, ജിഫിൻ ജോയ്, ദീപക് വെള്ളക്കാരിത്തടം, സജി ആൻഡ്രൂസ്, ജിനേഷ് മാത്യു, ബിനു K V, ശങ്കർ തെക്കുംപാടം തുടങ്ങിയവർ ധനസഹായം കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു.
ഇത്രയും വലിയ കാരുണ്യ പ്രവർത്തനത്തിനായി സമയവും അധ്വാനവും നീക്കിവെച്ച ബസ് തൊഴിലാളി സുഹൃത്തുക്കൾ,ഇതിന് മുഴുവൻ പിന്തുണയും നൽകി സൗജന്യമായി ബസ്സുകൾ വാഹനങ്ങൾ വിട്ടു തന്ന ഉടമകൾ,കക്ഷി രാഷ്ട്രീയത്തിന് അധീതമായി കൂടെ നിന്ന പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിലെ ടാക്സി ഓട്ടോ ഡ്രൈവർമാർ, ട്രേഡ് യൂണിയൻ പ്രവർത്തകർ എന്നിവരോടും പങ്കാളികളായി സാമ്പത്തിക സഹായം നൽകിയ മുഴുവൻ യാത്രക്കാർക്കും ഉള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു എന്ന് വിലങ്ങന്നൂർ വാർഡ് മെമ്പറും സഹായനി കൺവീനറുമായ ഷൈജു കുരിയൻ പറഞ്ഞു.

Leave a Reply

Your email address will not be published.