തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോഗോയും ട്രേഡ് മാർക്കും ലഭിച്ചു. ഓണവില്ല് നിർമിക്കാനും വിൽപന നടത്താനുമുള്ള അവകാശം ക്ഷേത്രത്തിന് മാത്രമായിരിക്കും. തിരുവോണ ദിനത്തിൽ ക്ഷേത്രത്തിന് വേണ്ടി 12 വില്ലുകൾ നിർമിച്ച് സമർപ്പിക്കുന്നത്.
തുടർന്നും കരമന മേലാറന്നൂർ വിളയിൽ കുടുംബമായിരിക്കും തിരുവോണ ദിനത്തിൽ ക്ഷേത്രത്തിന് വേണ്ടി 12 വില്ലുകൾ നിർമിച്ച് സമർപ്പിക്കുന്നത്. എന്നാൽ വില്ല് നിർമിക്കുന്നതിനോ വിൽക്കുന്നതിനോ ഇവർക്ക് അധികാരമുണ്ടായിരിക്കില്ല.
കടമ്പ് വൃക്ഷത്തിന്റെയും മഹാഗണിയുടെയും തടികളിലാണ് ഓണവില്ല് നിർമിക്കുന്നത്. നാലര അടി, നാല് അടി, മൂന്നര അടി നീളത്തിലാണ് ഓണവില്ലിന്റെ നിർമാണം. പ്രകൃതിദത്തമായ ചായക്കൂട്ടുകൾ ഉപയോഗിച്ചാണ് ചിത്രം വരയ്‌ക്കുന്നത്.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മാണം. 41 ദിവസം വ്രതമെടുത്താണ് കുടുംബക്കാര്‍ ഇതിന്റെ ചിത്രരചന പൂര്‍ത്തിയാക്കുന്നത്.
Leave a Reply