പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ്, ജില്ലാ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ തീര്‍പ്പാകാതെ അവശേഷിക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. 2023 ഡിസംബര്‍ 31 ന് മുന്‍പ് ആരംഭിച്ചതും ഇപ്പോഴും തീര്‍പ്പാക്കാതെ അവശേഷിക്കുന്നതുമായ ഫയലുകള്‍ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട ഡിഡിഇ/ എഇഒ/ ഡിഇഒ ഓഫീസുകളില്‍ ജൂലൈ 15 വരെ നല്‍കാവുന്നതാണ്. നിയമനാംഗീകാരം, പെന്ഷന്, തസ്തിക നിര്‍ണ്ണയം, ശമ്പള നിര്‍ണ്ണയം, ഓഡിറ്റ് തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചാണ് പരാതികള്‍ പരിഗണിക്കുന്നത്. നിലവില്‍ കോടതികളുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ അദാലത്തില്‍ പരിഗണിക്കില്ല. തൃശ്ശൂര്‍ ജില്ല ഉള്‍പ്പെടുന്ന മേഖലാ ഫയല്‍ അദാലത്ത് ജൂലൈ 26 ന് എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കും.
Leave a Reply