ഡോ. ജോൺ മത്തായി സെന്റർ ഇക്കണോമിക്സ് വിഭാഗത്തിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ തറക്കല്ലിടൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക മികവിനുമായി സർക്കാർ ഇതുവരെ 6000 കോടി രൂപ വിനിയോഗിച്ചതായി മന്ത്രി പറഞ്ഞു.
7636 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാലു നിലകളിലായാണ് കെട്ടിടം നിർമ്മിക്കുക. 41 കോടി രൂപയാണ് ചെലവ്. 30 പേർക്ക് ഇരിക്കാവുന്ന 14 ക്ലാസ് മുറികൾ, 64 പേരെ ഉൾക്കൊള്ളിക്കുന്ന നാലു ക്ലാസ് മുറികൾ, 350 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാൾ, 100 പേർക്കുള്ള മിനി കോൺഫറൻസ് ഹാൾ, റിസർച്ചേർസ് ഹാൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ശുചിമുറികൾ,നാലു ഗസ്റ്റ് റൂമുകൾ, മൂന്ന് ലിഫ്റ്റ്, മൂന്ന് സ്റ്റെയർകെയ്സ് ഉൾപ്പെടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
അരുണാട്ടുകര ഡോ. ജോൺ മത്തായി നടന്ന പരിപാടിയിൽ വൈസ് ചാൻസിലർ പ്രൊഫ. ഡോ. എം. കെ ജയരാജ് അധ്യക്ഷനായി. രജിസ്ട്രാർ പ്രൊഫ. ഡോ. ഇ കെ സതീഷ്, പ്രോ വൈസ് ചാൻസിലർ പ്രൊഫ. ഡോ. എം നാസർ, സിൻഡിക്കേറ്റ് അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. യൂണിവേഴ്സിറ്റി എഞ്ചിനീയർ ജയൻ പാടശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു.
Leave a Reply