തൃശൂർ ജില്ലയിൽ രണ്ടാംഘട്ടത്തിൽ ഡിജിറ്റൽ സർവെ നടത്തുന്ന ചാവക്കാട് താലൂക്കിലെ ബ്രഹ്മകുളം വില്ലേജിന്റെ ഡിജിറ്റൽ സർവെ പ്രവർത്തനങ്ങളുടെയും ക്യാമ്പ് ഓഫീസ് ഉദ്ഘാടനവും മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. ഭൂവുടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ ലഭിക്കുന്നതിനൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന ആധികാരിക രേഖ കൂടിയാണ് ഡിജിറ്റൽ സർവേയിലൂടെ സാധ്യമാകുന്നത്. എളവള്ളി ഗ്രാമപഞ്ചായത്ത് ഓപ്പൺ എയർ ഹാളിൽ നടന്ന പരിപാടിയിൽ എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ചെറുപുഷ്പം ജോണി, സ്ഥിരംസമിതി അധ്യക്ഷൻ ടി സി മോഹനൻ, സർവെ ഡെപ്യൂട്ടി ഡയറക്ടർ എം എ ആശ, സർവെ റെയിഞ്ച് അസിസ്റ്റന്റ് ഡയറക്ടർ പി എ ഷാജി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply