ശലഭോദ്യാനം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

ശുചിത്വ സുന്ദര സിവില്‍ സ്റ്റേഷന്റെ ഭാഗമായി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന് അനുവദിച്ച സ്ഥലത്ത് തയ്യാറാക്കിയ ശലഭോദ്യാനം ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. ചിത്രശലഭങ്ങള്‍ക്കായി കിലുക്കി, ശംഖുപുഷ്പം, കൂവളം, മരോട്ടി, പ്ലാശ്, ഉങ്ങ്, കൃഷ്ണകിരീടം, കിലിപ്പ, ഇല മുളച്ചി, ചെണ്ടുമല്ലി, നിത്യകല്ല്യാണി, അശോകം, ശംഖുപുഷ്പം, ഗന്ധരാജന്‍ നന്ത്യാര്‍വട്ടം, നാരകം, കറിവേപ്പ്, വാടാര്‍ മുല്ല തുടങ്ങിയ ചെടികള്‍ നട്ട് പിടിപ്പിച്ചിട്ടുണ്ട്.

ജൈവ വൈവിധ്യത്തിനും മണ്ണ്-ജല സംരക്ഷണത്തിനുമായി മഹാഗണി, ആല്‍, സപ്പോട്ട, ആര്യവേപ്പ്, വാഴ, ചേന, പപ്പായ, ചേമ്പ് എന്നിവയ്ക്ക് പുറമെ ചാമ്പ, അരിനെല്ലി, നെല്ലി, ലൂവിക്ക, ചെറി, പേര, ജാപ്പോട്ടിക്ക, റമ്പൂട്ടാന്‍, മാംഗോസ്റ്റിന്‍, അശോകം, കണിക്കൊന്ന, കോളാമ്പി, മുല്ല, ചെമ്പരത്തി, തെച്ചി, മന്ദാരം, തുളസി, രാമച്ചം, ചെമ്പകം, പാരിജാതം, പവിഴമല്ലി, കൊടുവേലി തുടങ്ങിയ വിവിധയിനം ചെടികള്‍ അടുത്ത തലമുറക്കായി സിവില്‍ സ്റ്റേഷന്‍ ഉദ്യാനത്തിന്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

സിവില്‍ സ്റ്റേഷന്റെ ഉദ്യാനത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് ടി.സി സുരേഷിനെ ആദരിച്ചു. എ.ഡി.എം. ടി. മുരളി, എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ പി. എന്‍ വിനോദ് കുമാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബിന്ദു മേനോന്‍, മണ്ണ് സംരക്ഷണവകുപ്പ് ഉള്‍പ്പടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.