പെരുമ്പാവൂർ / തിരൂർ
തിരൂർ സീതിസാഹിബ് മെമ്മോറിയൽ പോളിടെക്നിക്കൽ പ്രിൻസിപ്പൽ പി.ഐ.ബഷീറിന് ഡോക്ടറേറ്റ് ലഭിച്ചു.
കുന്നത്ത്നാട്ടിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് സ്വന്തം പ്രയത്നത്തിലൂടെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബിടെക്, എംടെക് ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കി, തിരൂർ സീതിസാഹിബ് മെമ്മോറിയൽ പോളിടെക്നിക്കിൽ അധ്യാപകനായി 25 വർഷം മുൻപ് ജോലിയിൽ പ്രവേശിച്ച അദ്ദേഹം കഴിഞ്ഞ വർഷമാണ് പോളിടെക്നിക്കിന്റെ പ്രിൻസിപ്പൽ പദവിയിൽ നിയമിതനാകുന്നത്.
ഇലക്ട്രോണിക് സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ “DEVELOPMENT OF A CUTTING-EDGE ALGORITHM FOR SEAMLESS VOID-FREE ROUTING IN WIRELESS SENSOR NETWORKS” എന്നതിലാണ് യു.പി.യിലെ Glocal University യിൽ നിന്ന് ഡോക്ടറേറ്റ് നേടുന്നത്.
പട്ടിമറ്റം കൈതക്കാട് പാറംകുടി ഇബ്രാഹീം, ഫാത്തിമ ദമ്പതികളുടെ മകനാണ് ഡോ.ബഷീർ.
ഭാര്യ. സെമീന (എറണാകുളം പഴന്തോട്ടം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ).
വിദ്യാർത്ഥികളായ ആദിൽ, അഫ്രിൻ മിർസ, അമില നസ്റിൻ എന്നിവരാണ് മക്കൾ.
Leave a Reply