ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ സ്ത്രീകൾക്ക് ഗർഭാവസ്ഥ മുതൽ പ്രസവ രക്ഷ വരെയുള്ള മരുന്നുകൾ ലഭ്യമാക്കൽ ഉൽഘാടനം
രവിമേലൂർ
ശ്രീമൂലനഗരം /ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന മധുരം മാതൃത്വം പദ്ധതിയുടെയും, കൊതുകജന്യ രോഗങ്ങൾ ഒഴിവാക്കുന്നതിന് കൊതുക് നിർമ്മാർജ്ജനത്തിന് ഉപകരിക്കുന്ന അപരാജിത ധൂമ ചൂർണ്ണം പഞ്ചായത്തിലെ എല്ലാ വീടുകളിലും വിത വിതരണം നടത്തുന്നതിനുള്ള പദ്ധതിയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്ത്രീകൾക്ക് പ്രസവരക്ഷയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്ന മാതൃവന്ദനം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങ് ശ്രീമൂലനഗരം പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സംഘടിപ്പിച്ചത്. ഇന്നത്തെ കാലത്ത് ഗർഭധാരണം മുതൽ പ്രസവരക്ഷ വരെയുള്ള കാലഘട്ടത്തിലെ ആയുർവേദ മരുന്നുകൾ സാധാരണക്കാരായ ജനങ്ങൾക്ക് അപ്രത്യമായ നിലയിൽ ഉയർന്ന വിലയുള്ളതായതിനാലാണ് പഞ്ചായത്ത് അവരെ സഹായിക്കുന്നതിന് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പ്രസിഡൻറ് അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതി മുഖേന 2000 രൂപയോളം വിലവരുന്ന ആയുർവേദ മരുന്നുകളും, ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരം ആയിരം രൂപയോളം വില വരുന്ന മരുന്നുകളുമാണ് ഗർഭിണികൾക്കും പ്രസവിച്ച് കിടക്കുന്ന അമ്മമാർക്കും ലഭ്യമാക്കുന്നത്.ചടങ്ങിൽ ബ്ലോക്ക് മെമ്പർ സിനി ജോണി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധു പാറപ്പുറം, മെമ്പർമാരായ എൻ സി ഉഷാകുമാരി, കെ സി മാർട്ടിൻ ,കെ പി അനൂപ്, കെ പി സുകുമാരൻ, സിൽവി ബിജു സിമി ജിജോ, ജാരിയ കബീർ, മീന വേലായുധൻ ഹോമിയോ മെഡിക്കൽ ഓഫീസർ അഭിജിത്ത്, ആയുർവേദ മെഡിക്കൽ ഓഫീസർ നിഷ സി മാധവൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply