I.C.S.R  സിവില്‍ സര്‍വീസ് പരിശീലനം

പ്രവേശന പരീക്ഷ ഏഴിന്

പൊന്നാനി കരിമ്പനയിൽ പ്രവർത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ (ഐ.സി.എസ്.ആര്‍) വിവിധ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള പരീക്ഷ ജൂലൈ ഏഴിന് നടക്കും. ടാലന്റ് ഡവലപ്പ്മെന്റ് കോഴ്സിന് (ടി.ഡി.സി) അപേക്ഷിച്ച ഹൈസ്കൂൾ വിദ്യാർഥികൾക്ക് രാവിലെ 10 മുതൽ 11 വരെയും സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിനു (സി.എസ്.എഫ്.സി) അപേക്ഷിച്ച ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് 11 മണി മുതൽ 12 മണി വരെയും പ്രിലിംസ് കം മെയിൻസ് വീക്കെന്റ് കോഴ്സിന് (പി.സി.എം വീക്കെന്റ്) കോഴ്സിന് അപേക്ഷിച്ച ബിരുദ /ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ഉച്ചക്ക് 1.30 മണി മുതൽ 2.30 മണി വരെയുമാണ് പരീക്ഷ. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും പ്രവേശന പരീക്ഷയുടെ അര മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രമായ ഐ.സി.എസ്.ആറിൽ റിപ്പോർട്ട് ചെയ്യണം. സാങ്കേതിക പ്രയാസം കാരണം രജിസ്ട്രേഷന്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഉണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494- 2665489, 8848346005, 9846715386, 9645988778, 9746007504.

Leave a Reply

Your email address will not be published.