പരപ്പനങ്ങാടി : മഞ്ഞപിത്ത മടക്കമുള്ള രോഗങ്ങൾ പടരുന്ന പശ്ചാതലത്തിൽ രോഗികളെ പരിശോധിക്കാതെ സ്ഥലം വിടുന്നത് ചോദ്യം ചെയ്തതിന് കള്ള കേസ്സ് ചുമത്തിയ നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മാർച്ച് നടത്തി.പരപ്പനങ്ങാടി ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിൽ ഞായറാഴ്ചകളിലടക്കം ഡോക്ടറർമാര് നേരം വൈകി വരികയും, ഉച്ചക്ക് മുൻപെ സ്ഥലം വിടുന്നതിന് മെതിരെ പ്രതികരിച്ചതിന് എസ് ഡി പി.ഐ പ്രവർത്തകൻ ചെട്ടിപ്പടി പാണ്ടിയാസറിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി ഇന്നലെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
രോഗികളോട് ഹെൽത്ത് സെൻ്ററിലെ ഡോക്ടർ സ്വീകരിച്ച സമീപനം വീഡിയൊ സഹിതം കോടതിയുടെ മുന്നിൽ നൽകിയതിനെ തുടർന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.ജാമ്യം ലഭിച്ച യാസർ അറഫാത്തുമായി ചെട്ടിപ്പടി ഹെൽത്ത് സെൻ്റിലേക്ക് എസ്.ഡി പി.ഐ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.ആശുപത്രി കവാടത്തിൽ പോലീസ് മാർച്ച് തടഞ്ഞു.
മാർച്ച് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി അംഗം ഹമീദ്പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു.
രോഗികൾക്ക് സാന്ത്വനം നൽകേണ്ട ഡോക്ടർമാർ ഗുണ്ടകളെ പോലെ പെരുമാറുന്നതും ചികിത്സ നൽകാതെ സ്ഥലം വിടുന്നതും അനുവദിക്കില്ലന്ന് ഹമീദ്പരപ്പനങ്ങാടി പറഞ്ഞു.
മഞ്ഞ പിത്ത ബാധിതരായ രോഗികൾ ക്രമാധീതമായി പെരുകുന്ന സാഹചര്യത്തിൽ ഡോക്ടർമാരടക്കമുള്ളവർസ്വീകരിക്കുന്ന നിസ്സംഗത മനുഷ്യത്വരഹിതമാണ്.
രോഗികളോട് മോശമായി പെരുമാറിയ ഡോക്ടറുടെ കള്ള പരാതിയിൽ പരപ്പനങ്ങാടി പോലീസ് സ്വീകരിച്ചത് കാടത്ത നയമാണന്നും, നൂറ് കണക്കിന് രോഗികൾ സാക്ഷിയായിരിക്കെ പരിശോധിക്കാൻ മനസ്സില്ലന്ന പ്രഖ്യപിച്ച ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. മാർച്ചിൽ മണ്ഡലം കമ്മറ്റി അംഗങ്ങളായ അക്ബർ പരപ്പനങ്ങാടി , നൗഫൽപരപ്പനങ്ങാടി സംസാരിച്ചു മാർച്ചിന് മുൻസിപ്പൽ പ്രസിഡൻ്റ് സിദ്ധീഖ് കെ, യൂസഫ് കോയ തങ്ങൾ, ശറഫു , നേതൃത്വം നൽകി.
Leave a Reply