പരപ്പനങ്ങാടി : ഗവൺമെൻ്റ് ആശുപത്രിയിൽ രോഗികളെ ചികിത്സിക്കാതെ മുങ്ങുന്ന ഡോക്ടറെ ചോദ്യം ചെയ്തതിന് എസ്.ഡി.പി.ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു .പോലീസ് തന്ത്രം വിഫലമായി.
പരപ്പനങ്ങാടി നെടുവ ആരോഗ്യ കേന്ത്രത്തിൽ ഞായാറാഴ്ചകളിൽ രോഗികൾ തിങ്ങി നിറഞ്ഞിട്ടും സമയത്തിന് മുൻപ് ആശുപത്രിയിൽ നിന്ന് മുങ്ങുന്ന ഡോക്ടറെ ചോദ്യം ചെയ്തതിനെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് എസ്.ഡി.പി.ഐ.ചെട്ടിപ്പടി ബ്രാഞ്ച് പ്രസിഡൻ്റ് പാണ്ടി യാസർ അറഫാത്തിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിലാണ് സംഭവം.
മഞ്ഞപിത്തം അടക്കം വൻതോതിൽ പടരുന്ന മേഖലയാണ് ഇവിടെ നിരവധി രോഗികളാണ് ചികിത്സ തേടി ഇവിടെ എത്തുന്നത്.
പരിശോധന സമയത്തിന് മുൻപ് തന്നെ ഡോക്ടറർ രോഗികളെ പരിശോധിക്കാതെ സ്ഥിരമായി സ്ഥലം വിടുന്നത് പതിവായിരുന്നു.
ഇത് ചോദ്യം ചെയ്തപ്പോൾ തനിക്ക് പരിശോധിക്കാൻ സൗകര്യമില്ലന്ന ധിക്കാരമാണ് ഡോക്ടർ സ്വീകരിച്ചത്. ഇത് ചോദ്യം ചെയ്യുന്ന വീഡിയൊ അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇതിനെ തുടർന്നാണ് ജാമ്യമില്ല വകുപ്പ് ചുമത്തി പൊതു പ്രവർത്തകനായ യാസർ അറഫാത്തിനെ പരപ്പനങ്ങാടി പോലീസ്സ്റ്റേഷനിൽ വിളിച്ച് വരുത്തി രാവിലെ അറസ്റ്റ് ചെയ്തത്.
വൈകുന്നേരം 5 മണിക്ക് കോടതി സമയം കഴിഞ്ഞ് പരപ്പനങ്ങാടി മജിസ്ട്രേറ്റിൻ്റെ ചേമ്പറിൽ ഹാജരാക്കി റിമാൻ്റെ ചെയ്യിക്കാനായിരുന്നു നീക്കം.
എന്നാൽ നിർധരായ രോഗികൾ ക്ക് വേണ്ടി ശബ്ദിച്ചതിൻ്റെ പേരിലാണ് അറസ്റ്റന്ന് കോടതിക്ക് ബോധ്യപെട്ടതോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ജനകീയ വികാരം മാനിക്കാതെ ഉദ്യോഗസ്ഥരുടെ തൃപ്തിക്കായി പൊതു പ്രവത്തകനെതിരെ പരപ്പനങ്ങാടി പോലീസും ഡോക്ടറും സ്വീകരിച്ചത് ജനദ്രോഹമാണെന്ന് എസ്.ഡി.പി.ഐ പരപ്പനങ്ങാടി മുൻസിപ്പൽ പ്രസിഡൻ്റ് സിദ്ധീഖ്. കെ പറഞ്ഞു. മാരകരോഗങ്ങളടക്കം പടരുന്ന സാഹചര്യത്തിൽ നിസംഗത പുലർത്തുന്ന ആരോഗ്യ പ്രവർത്തകരുടെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply