ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈൽസ് ടെക്‌നോളജി ത്രിവത്സര ഡിപ്ലോമ കോഴ്‌സ്

കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക്(കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളി നടത്തിവരുന്ന എഐസിടിഇ അംഗീകാരമുള്ള ത്രിവത്സര ഹാന്റ്‌ലൂം ആ൯്റ് ടെക്‌സ്റ്റൈൽ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എ .സി അഥവാ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2024 ജൂലൈ 1-ന് 15 വയസ്സിനും 23 വയസ്സിനും മദ്ധ്യേ. പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്സാണ്. 20 ശതമാനം സീറ്റുകള്‍ നെയ്ത്തു വിഭാഗത്തിൽ പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ കേരള ഗവണ്‍മെന്റ് സംവരണതത്വം അനുസരിച്ചുള്ള സംവരണവും അനുവദിക്കും.
കണ്ണൂരിലെ ആകെയുള്ള 40 സീറ്റിൽ 30 സീറ്റ് കേരളത്തിൽ നിന്നുള്ളവര്‍ക്കും തമിഴ്‌നാട്-6, കര്‍ണ്ണാടക-2, പോണ്ടിച്ചേരി-2, എന്നീ അനുപാതത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവര്‍ക്കുമായി നീക്കിവെച്ചിട്ടുണ്ട്. അതുപോലെ കേരളത്തിൽ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സേലം-17, വെങ്കിടഗിരി-3, ഗഡക്-3 എന്നീ അനുപാതത്തിൽ പ്രസ്തുത ഐ.ഐ.എച്ച്.ടികളിലും പ്രവേശനം ലഭിക്കുന്നതാണ്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് അനുവദിക്കുന്ന നിരക്കിൽ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷ നേരിട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓണ്‍ലൈനായി www.iihtkannur.ac.in വെബ്‌സൈറ്റ് വഴിയും സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡലൂം ടെക്‌നോളജി-കണ്ണൂര്‍ പി. ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍-7 ഫോൺ – 0497 2835390, 0497 2965390. വെബ് സൈറ്റ് www.iihtkannur.ac.in വിലാസത്തിൽ 10.07.2024-ന് മുമ്പായി ലഭിക്കണം. അപേക്ഷഫോറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നും, എല്ലാം ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ നിന്നും, വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ, വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ജൂലൈ 10.
ഹോം മാനേജർ വനിത ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
എഡിറ്റർ വനിത ശിശു വികസന വകുപ്പിൻറയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ എറണാകുളം എടക്കാട്ടുവയലിൽ പ്രവർത്തിക്കുന്ന തേജോമയ ഹോമിലേക്ക് ഹോം മാനേജർ തസ്തികയിലേക്ക് വനിത ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത സോഷ്യൽവർക്കിൽ അംഗീകൃതസർവകശാലയിൽ നിന്നും ബിരുദാനന്തര ബിരുദം, സമാന തസ്തികയിൽ മുൻപരിചയംയുള്ളവർക് മുൻഗണന. അപേക്ഷ അയക്കേണ്ട വിലാസം-hr.kerala@hlfppt.org, അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 10. വിശദ വിവരങ്ങൾക്ക് ഫോൺ 9074131665

Leave a Reply

Your email address will not be published.