170 ടൺ അജൈവ പാഴ് വസ്തുക്കൾ കയറ്റി അയച്ച് കൊരട്ടി ഹരിത കർമ സേന

രവി മേലൂർ

കൊരട്ടി :മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഗ്രീൻ കൊരട്ടി കെയർ കൊരട്ടി പ്രവർത്തനങ്ങളും പൊതു ജനങ്ങളുടെ സഹകരണവും ഒത്തു ചേർന്നപ്പോൾ കൊരട്ടി ഗ്രാമ പഞ്ചായത്ത് ഹരിത കർമ സേന എം സി എഫിൽ നിന്ന്‌ കഴിഞ്ഞ സാമ്പത്തിക വർഷംകയറ്റി അയച്ചത്
55,975 kg അജൈവ പാഴ് വസ്തുക്കളാണ്. ജില്ലയിൽ തന്നെ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ അളവ് പാഴ് വസ്തുക്കൾ ശേഖരിച്ച് കയറ്റി അയച്ച പഞ്ചായത്താണ് കൊരട്ടി. ബന്ധപ്പെട്ട ഏജൻസികൾ സമയബന്ധിതമായി പ്ലാസ്റിക്ക് മാലിന്യം കൊണ്ട് പോകാത്തതിനാൽ പാഴ് വസ്തുക്കൾ കെട്ടി കിടക്കുന്ന സ്ഥിതിയും കൂടുകയാണ്.

ഹരിത കർമ്മസേന 19 വാർഡുകളിൽ നിന്നും ശേഖരിച്ച അജൈവ പാഴ് വസ്തുക്കളാണ്.
ഇതു വരെ 75,030 kg. ആണ്. അജൈവ പാഴ് വസ്തുക്കൾ പുനരുപയോഗത്തിന് കയറ്റി അയച്ചു. 8,71,228 / രൂപയാണ് ഇത് വരെയുള്ള പാഴ് വസ്തുക്കൾ വിറ്റതിൽ നിന്നുള്ള വരുമാനം.
കൊരട്ടി ദേശീയ പാതയോരത്തു പെരുമ്പിയിൽ പ്രവർത്തിക്കുന്ന എം.സി.എഫ് / ആർ ആർ എഫ് കൂടിയ കെട്ടിടത്തിൽ 40 ഹരിത കർമ സേന അംഗങ്ങളാണ് ഹരിത കർമ സേനയിലൂടെ ഉപജീവന മാർഗം കണ്ടെത്തുന്നത്.
2021- മുതൽ 2024 വരെ അജൈവ പാഴ് വസ്തുക്കളും, ലെതർ ബാഗുകൾ,ചെരുപ്പുകൾ , തുണി മാലിന്യം, തെർമോക്കോൾ, എന്നിങ്ങനെ യുള്ള മാലിന്യങ്ങൾ കലണ്ടർ പ്രകാരം കൊരട്ടി യിൽ നിന്നും ശേഖരിച്ചു കയറ്റി അയക്കുന്നു.
കൊരട്ടിയുടെ പ്രദേശങ്ങളെ ഒരു പരിധി വരെ മാലിന്യങ്ങൾ വലിച്ചെറിയുന്നതിൽ നിന്നും തടയാൻ ഹരിത കർമ സേന അംഗങ്ങൾക്ക് സാധിച്ചു. പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നും മാസം തോറും 8,500 kg അജൈവ പാഴ് വസ്തുക്കളാണ് ഹരിത കർമ സേനയുടെ വാഹനത്തിൽ എം സി എഫിൽ എത്തിക്കുന്നത്. പഞ്ചായത്തിലെ കച്ചവട കേന്ദ്രങ്ങളിൽ നിന്നും വാർഡുകളിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കൾ ഓരോ ദിവസവും തരം തിരിക്കലിനു വിധേയമാക്കുന്നു. ഇവയെ ബൈലിങ് മെഷീൻ ഉപയോഗിച്ച് കംപ്രസർ ചെയ്തു
കെട്ടുകളാക്കിയാണ് ഇവ കയറ്റി അയക്കുന്നത്.
ഹരിത കർമ സേന അംഗങ്ങൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ റീജിയനുകളായി തിരിഞ്ഞു 19 ദിവസം കൊണ്ടു വാർഡുകൾ പൂർത്തിയാക്കുന്നു.
കൊരട്ടി (RRF) ഇൽ എത്തുന്നതി ന്റെയും കയറ്റി വിടുന്നതിന്റെയും കൃത്യമായ കണക്കുകൾ (IRTC) യുടെ നേതൃത്വത്തിൽ സൂക്ഷിക്കുന്നുണ്ട്.
വാഹനം, ഇന്ധനം, ഡ്രൈവറുടെ വേതനം, പുനരുപയോഗത്തിന് സാധ്യമായവ കൊണ്ടു പോകുന്നതിനു നൽകേണ്ടി വരുന്ന തുക തുടങ്ങിയവ പഞ്ചായത്താണ് വഹിക്കുന്നത്.
ഹരിത കർമ സേന അംഗങ്ങൾക്ക് പ്രതിദിനം 500 രൂപയാണ് നൽകുന്നത്. ഞായർ ദിനം 600 രൂപയാണ് നൽകുന്നത്.
പഞ്ചായത്തിന്റെ പരുധിയിലെ 100% വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമ സേന വാതിൽ പ്പടി ശേഖരണം വാതിൽ പ്പടി ശേഖരണം നടത്തുന്നു. വാർഡുകളിൽ നിന്നും 70% ത്തിലധികം യൂസർ ഫീ പിരിച്ചെടുക്കാൻ സാധിക്കുന്നുണ്ട്.
പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ മാറ്റങ്ങൾക്ക് സഹായകരമായി.
കഴിഞ്ഞ സാമ്പത്തിക വർഷം നിരവധി പുരസ്‌കാരകളാണ് കൊരട്ടി യെ തേടി എത്തിയത്.
ജില്ല തലത്തിലും സംസ്ഥാന തലത്തിലും മികച്ച ഹരിത കർമ സേന പുരസ്‌കാരം, മികച്ച കൺസോർഷം പുരസ്‌കാരം, ക്യു ആർ കോഡുകൾ ആദ്യം ചെയ്തു പൂർത്തിയാക്കിയ പഞ്ചായത്തിനുള്ള പുരസ്‌കാരം, സ്വരാജ് പുരസ്‌കാരം, എന്നിങ്ങനെ ധാരാളം പുരസ്‌കാരങ്ങൾ ലഭിച്ചു.
ഇനിയും ഹരിത കർമ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ പഞ്ചായത്ത് തുടരും
🔹യൂസർ ഫീ ഇനത്തിൽ ഇതുവരെ
. – 63,78,601
🔹തരം തിരിച്ചു കയറ്റി അയച്ചത് – 75,030 kg
🔹ലഭിച്ച തുക – 8,71,228
🔹തുണി മാലിന്യം – 14,411.460 kg
🔹ചില്ലു മാലിന്യം – 73,575 kg
🔹ചെരുപ്പ്, ബാഗുകൾ – 6,945kg

Leave a Reply

Your email address will not be published.