തിരുവനന്തപുരം: യുദ്ധങ്ങളും പ്രതിരോധങ്ങളുമെല്ലാം നിര്‍ബാധം തുടരുന്ന ലോകത്ത് ജീവിക്കാന്‍ പോലും അവകാശമില്ലാത്ത വിഭാഗങ്ങളാണ് അഭയാര്‍ത്ഥികള്‍. അരക്ഷിതമായ രാജ്യങ്ങളില്‍ നിന്നും ജീവനും കൊണ്ടോടി ജീവിക്കാന്‍ മണ്ണ് തേടുന്നവരാണ് ഇവര്‍. അവരെ പലരും ആട്ടിയോടിക്കുകയാണ് പതിവ്. എന്നാല്‍ ചില രാജ്യങ്ങള്‍ സ്വീകരിക്കാറുമുണ്ട്. ഇന്ന്് ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നത് സിറിയ എന്ന രാജ്യമാണ്. 64.9 ലക്ഷം. തൊട്ടു പിന്നില്‍ അഫ്ഘാനിസ്ഥാനാണ്. 61.1 ലക്ഷം. 58.6 ലക്ഷം (ഉക്രെയ്ന്‍)22.3 ലക്ഷം സുഡാന്‍, 12.6 ലക്ഷം (മ്യാന്‍മര്‍) എന്നിങ്ങനെ പോകുന്നു യഥാക്രമം അതിന്റെ കണക്കുകകള്‍. 2023ലെ കണക്കു പ്രകാരം ലോകത്ത് മൂന്നു കോടിയോളം അഭയാര്‍ത്ഥികളുണ്ടെന്നാണ് യുഎന്‍ ഏജന്‍സി യുഎന്‍എച്ച്‌സിആര്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച രാജ്യം ഇറാനാണെത്രെ. 34.4 ലക്ഷം പേരെയാണ് ഇറാന്‍ സ്വീകരിച്ചത്. 33.6 ലക്ഷം പേര്‍ക്ക് തുര്‍ക്കിയും അഭയം നല്‍കി. 25.1 ലക്ഷം പേര്‍ക്ക് ജര്‍മനിയും 20 ലക്ഷം പേര്‍ക്ക് പാകിസ്ഥാനും 15.1 ലക്ഷം പേര്‍ക്ക് ഉഗാണ്ടയും അഭയം നല്‍കി. ഇന്ത്യയും അഭയം നല്‍കിയിട്ടുണ്ട്. 2022 ലെ കണക്കു പ്രകാരം 2.5 ലക്ഷം പേര്‍ക്കാണ് ഇന്ത്യ അഭയം നല്‍കിയത്.
Leave a Reply