ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല, ആറ്റിങ്ങല്‍, കൊട്ടാരക്കര എന്നീ എഞ്ചിനീയറിംഗ് കോളേജുകളിലേയ്ക്ക് 2024-25 അധ്യയന വര്‍ഷത്തെ എന്‍.ആര്‍.ഐ. സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://nri.ihrd.ac.in എന്ന വെബ്‌സൈറ്റിലൂടെയോ കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ (പ്രോസ്‌പെക്ട്‌സ് പ്രകാരമുള്ള) ജൂലൈ 5 ന് രാവിലെ 10 മുതല്‍ 26 ന് വൈകീട്ട് 5 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജൂലൈ 29 ന് വൈകീട്ട് 5 മണിക്കകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8547005000.

Leave a Reply

Your email address will not be published.