പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

ആലത്തിയൂർ കെ. എച്ച്. എം. എച്ച്. എസ് സ്കൂളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

പൂഴിക്കുന്ന് കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സോണിയ സി വേലായുധൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ടി എൻ ഷാജി അധ്യക്ഷനായി. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് ശാലിനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിദ്യാഭ്യാസ അഡ്വൈസറി ബോർഡ് മെമ്പർ അനിൽ വള്ളത്തോൾ മുഖ്യപ്രഭാഷണം നടത്തി.പ്രധാനാധ്യാപിക എം ബിന്ദു റിസൾട്ട് അവലോകനം നടത്തി.സ്റ്റാഫ്‌ സെക്രട്ടറി മുഹമ്മദ് റാഫി, പ്രോഗ്രാം കൺവീനർ ഫുആദ് മൊയ്‌ദീൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.