കുന്നംകുളം താലൂക്കിലെ വേലൂർ വില്ലേജ് ഉള്‍പ്പെട്ട പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വേ കേരള സര്‍വേയും അതിരടയാളവും ആക്ട് 9 (1) പ്രകാരം പൂര്‍ത്തിയാക്കി. ഇത്തരത്തില്‍ തയ്യാറാക്കിയ സര്‍വേ റെക്കോര്‍ഡുകള്‍ ഭൂവുടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.in ല്‍ ഓണ്‍ലൈനായും വേലൂർ ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസില്‍ (നാടുവിലങ്ങാടി ആല റോഡിൽ 75 ആം നമ്പർ അംഗനവാടിയുടെ ഒന്നാം നിലയിലെ ഓഫീസ്) റിക്കോര്‍ഡുകള്‍ പരിശോധിക്കാമെന്ന് സര്‍വേ തൃശൂര്‍ (റെയ്ഞ്ച്) അസി. ഡയറക്ടര്‍ അറിയിച്ചു. എന്തെങ്കിലും പരാതിയുള്ളവര്‍ 30 ദിവസത്തിനകം വടക്കാഞ്ചേരി റെയിഞ്ച് സർവെ സൂപ്രണ്ടിന് ഫോറം 160 ല്‍ നേരിട്ടോ ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. സര്‍വേ സമയത്ത് തര്‍ക്കം ഉന്നയിച്ച് സര്‍വേ അതിരടയാള നിയമം 10-ാം വകുപ്പ് രണ്ടാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചവര്‍ക്ക് അറിയിപ്പ് ബാധകമല്ല. ഫോണ്‍: 0487 2334459.
Leave a Reply