വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണി വേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ജൂലൈ ഒന്നിന് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. 11-ാം ശമ്പള പരിഷ്കരണ കുടിശ്ശിക പോലും കൊടുത്ത് തീർക്കാൻ ഇടത് സർക്കാരിന് നാളിത് വരെ സാധിച്ചിട്ടില്ല. എ ന്നാൽ ജൂലൈ 1 ന് പ്രാബല്യത്തിൽ വരേണ്ട പന്ത്രണ്ടാം ശമ്പള പരിഷ് കരണത്തിൻ്റെ കമ്മീഷനെ പോലും നിയോഗിച്ചിട്ടില്ല.19% ഡി.എ കുടിശ്ശികയാണ്.പങ്കാളിത്ത പെൻഷ ൻ പിൻവലിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു.ആശ്രിത നിയമനം അട്ടിമറി ക്കാൻ സർക്കാർ ശ്രമിക്കുന്നു . ലീവ് സറണ്ടർ കിട്ടാക്കനിയായി. മെഡിസെപ്പ് സർക്കാർ വിഹിതം അടക്കാതെ ജീവനക്കാരെ ചൂഷ ണം ചെയ്യുന്നു.ഇത്തരത്തിൽ സർക്കാർ സർവീസിലുള്ളവരെ ദ്രോ ഹിക്കുന്ന നയങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പി ക്കും. പ്രതിഷേധ സദസ്സ് സ്റ്റാഫ് ഓ ർഗനൈസേഷൻ പ്രസിഡണ്ട് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സിടി അ ജിത് കുമാർ,വൈസ് പ്രസിഡണ്ട് ടി സുനിൽ കുമാർ, അരുൺ വാളേരി എന്നിവർ സംസാരിച്ചു.(ചിത്രം:കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഒറിജിനൈസേഷൻ ഭരണ കാര്യലയ മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ്)
Leave a Reply