പരപ്പനങ്ങാടി പുത്തരിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഞായർ OP തുടങ്ങാൻ തീരുമാനിച്ചു.

ഇന്നലെ അടിയന്തിരമായി കൂടിയ ഹോസ്പിറ്റൽ HMC യോഗത്തിൽ വെച്ച് ഞായർ OP തുടങ്ങാനുള്ള സാധ്യത ചർച്ച ചെയ്തിരുന്നു.

നഗരസഭ
ഒരു ഡോക്ടറെയും പാരാമെഡിക്കൽ സ്റ്റാഫിനെയും ഈവെനിംഗ് OP തുടങ്ങുന്നതിനായി നിയമിച്ചു കഴിഞ്ഞത് കൊണ്ട്ഇനി വീണ്ടും സ്റ്റാഫുകളെ നിയമിക്കണമെങ്കിൽ സർക്കാറിന്റെ അനുമതി വേണം.
അനുമതിക്കായി ആരോഗ്യ മന്ത്രിക്ക് കഴിഞ്ഞ ആഴ്ച്ച അപേക്ഷ നൽകിയിട്ടുമുണ്ട്.

അനുമതി കിട്ടുന്നത് വരെ HMC ഫണ്ട്‌ ഉപയോഗിച്ച് ഞായർ OP തുടങ്ങുന്ന കാര്യവും ചർച്ച ചെയ്തു.
HMC ഫണ്ട്‌ ഉപയോഗിച്ച് പുതിയ രണ്ട് സ്റ്റാഫുകളെ നിയമിക്കാനുള്ളഫണ്ട്‌ നിലവിൽ HMC ക്ക്‌ തികയുന്നില്ല. ആയത് കൊണ്ട് നിയമനം നടത്തുന്ന രണ്ട് സ്റ്റാഫുകൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം ഡ്യൂട്ടി നൽകി ഞായർ OP
ആരംഭിക്കാനും തീരുമാനിച്ചു.

Nb:
ഞായർ OP സമയം രാവിലെ 9 മണി മുതൽ ഉച്ചക്ക് 12.30 വരെയും പരിശോധന 1 മണി വരെയും ആയിരിക്കും.

പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് അധ്യക്ഷതായിലാണ് യോഗം ചേർന്നത്.
ഡെപ്യുട്ടി ചെയർപേഴ്സൻ കെ ഷഹർബാനു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഖൈറുന്നിസ താഹിർ, പൊതുമരാമത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് ആലിബാപ്പു, കൗൺസിലർ ഫാത്തിമ റഹീം, CDS ചെയർപേഴ്സൻ സുഹറാബി,മെഡിക്കൽ ഓഫീസർ ഡോക്ടർ രമ്യ,
ഹെൽത്ത്‌ ഇൻസ്‌പെക്ടർ സബിത,എച് എം സി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.