മലപ്പുറം: നീറ്റ് പരീക്ഷ സമ്പ്രദായം റദ്ദാക്കണമെന്നും അഖിലേന്ത്യാ പരീക്ഷ പരാജയമാണെന്നും എം ഇ എസ്. വൻതോതിൽ അഴിമതിയും പേപ്പർ ചോർച്ചയും ആൾമാറാട്ടവും നടക്കുന്നു . ഇതുമാത്രമല്ല വ്യാപക സ്കാം മധ്യപ്രദേശിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നടന്നു. All India Quota റദ്ദാക്കണം.
അനാവശ്യമായി ഇളംപ്രായത്തിൽ കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി പഠിക്കുവാൻ നിർബന്ധിക്കുന്നു. നഗരാധിഷ്ഠിതമായ കോച്ചിങ് മാഫിയ ഇതിനെ പിടികൂടിയിരിക്കുക യാണെന്നും എംഇഎസ് ഡോ: പി എ ഫസൽ ഗഫൂർ പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ എടുത്ത നിലപാട് കേരള ഗവണ്മെന്റ് പിൻതുടരണം. ഇത് സ്റ്റേറ്റിന്റെ അധികാരത്തിലുള്ള കൈകടത്തലാണ് . ഇപ്പോൾ ഇത് എഞ്ചിനീയറിംഗ് , ആർട്സ് , നഴ്സിംഗ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുവാനുള്ള ശ്രമമാണ്. ഇതേ പാത തന്നെയാണ് NET ഉം പിൻതുടരുന്നത് .
ജാതി സെൻസസ്, സാമ്പത്തിക സാമൂഹിക സർവ്വേ നടപ്പാക്കുക. ഏതെങ്കിലും സമുദായത്തിന് കൂടുതലോ കുറവോ വീതിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തുക . ബീഹാർ ഗവണ്മെന്റ് നടപ്പാക്കിയതുപോലെ NSS, മറ്റു സംഘടനകളോ ആവശ്യപ്പെടുന്നത് പ്രകാരം കേരള ഗവണ്മെന്റ് ഇത് നീട്ടുവാൻ പാടില്ല.
പ്ലസ്ടുവിന് മലബാറിൽ അധിക ബാച്ച് അനുവദിച്ച് മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനം ഉറപ്പാക്കുകയും വേണം
SSLC പരീക്ഷയ്ക്ക് 30 മാർക്ക് മിനിമം എഴുത്ത് പരീക്ഷയിൽ വേണമെന്നത് സ്വാഗതം ചെയ്യുന്നു. ഇന്ന് 8 മാർക്ക് മാത്രം മതി SSLC പാസ് ആവാൻ . ഗ്രേഡിംഗ് സിസ്റ്റം എടുത്ത് കളഞ്ഞു പഴയത് പോലെ മാർക്ക് അടിസ്ഥാനത്തിലാക്കുക.
Internal Assessment ൽ 5 മാർക്ക് മാത്രം മതി . മിക്ക സ്കൂളുകളിലും ഇപ്പോൾ 19/20 എന്ന മാർക്ക് ദാനം ആണ് നടക്കുന്നത്.
4 വർഷ ഡിഗ്രി കോഴ്സ് നടപ്പിലാക്കുമ്പോൾ സിലബസ് ഉടൻ തയ്യാറാക്കുക
വിദേശ വിദ്യാഭ്യാസത്തിനുമുകളിൽ Reciprocal Recognition കൊണ്ടുവരികയും ആ യൂണിവേഴ്സിറ്റിയിൽ മാത്രം അംഗീകാരം നൽകുകയും ചെയ്യണം. ഇതിനെപ്പറ്റി പഠിക്കുവാൻ ഒരു സമിതിയെ വെച്ച് വിദ്യാർത്ഥികളെ കബളിപ്പിക്കുന്നതിൽനിന്നു രക്ഷപ്പെടുത്തുക. ഉക്രൈൻ പോയ വിദ്യാർത്ഥികളുടെ അനുഭവം ആവർത്തിക്കാതിരിക്കുവാൻ ഗവണ്മെന്റ് നടപടിയെടുക്കണം.
ആർട്സ്, എഞ്ചിനീയറിംഗ് കോളേജുകൾ പൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ വിദേശ പഠനം പരിശോധിക്കേണ്ടതാണ്. ഈ സാഹചര്യത്തിൽ പുതിയ കോളേജുകൾ അനുവദിക്കാതിരിക്കുക.
സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ ഏതെങ്കിലും സംഘടനകൾ പറയുകയാണെങ്കിൽ അവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും.
മാധ്യമങ്ങൾ വിദേശ പഠനത്തിന് പ്രോത്സാഹനം നൽകുന്ന ഏജന്റുകൾ ആവാതെ യുവജനങ്ങളെ നാട്ടിൽ തന്നെ പിടിച്ചുനിർത്തുന്നതാണ് നാടിൻറെ അഭിവൃദ്ധിയ്ക്ക് അനിവാര്യമെന്നും എം ഇ എസ് ഭാരവാഹികൾ പറഞ്ഞു.
ജനറൽ സെക്രട്ടറി, കെ കെ കുഞ്ഞു മൊയ്തീൻ , ട്രഷറർ ഓ സി സലാഹുദ്ദീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply