കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്

എസ്.എസ്.എല്‍.സി/ പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷകതൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നു. സർക്കാർ/എയ്‌ഡഡ് സ്കൂളുകളിൽ പഠിച്ച് ആദ്യ ചാൻസിൽ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും, പ്ലസ്ടു/ വി.എച്ച്.എസ്.ഇ അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 70 ശതമാനവും പ്ലസ്ടു/ വി.എച്ച്.എസ്.ഇ പരീക്ഷയിൽ 80 ശതമാനവും മാർക്ക് ലഭിച്ച എസ്.സി/എസ്.ടി വിഭാഗം വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ/സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, സ്കൂളിൽ നിന്നും ലഭിക്കുന്ന ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അഗത്വ പാസ്സ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ്, യൂണിയൻ സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ജൂലൈ 31 വൈകീട്ട് അഞ്ചു മണി വരെ മണി വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോം www.agriworkersfund.org എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ. 0483-2732001.

Leave a Reply

Your email address will not be published.