വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം :കേന്ദ്രഭരണകൂടം ഹിന്ദുക്കളെ തെറ്റായ കാര്യങ്ങൾ പറഞ്ഞ് കബളിപ്പിക്കുന്നു: വി.ഡി.സതീശൻ.കാലിക്കറ്റ് സര്‍വകലാ ശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീ സിന്റെ രണ്ടു ദിവസം നീണ്ടഅസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം ബി.ജെ.പി നടപ്പാക്കുന്നത് ബ്രിട്ടീഷുകാരുടെ ബുള്‍ഡോസര്‍ രാജാണ്. കേന്ദ്രസർക്കാർ ബ്രിട്ടീഷുകാരന്റെ അതേ പാതയിൽ സഞ്ചരിക്കുന്നു. അവർ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വസ്തുതാ വിരുദ്ധമായിതെറ്റിദ്ധരിപ്പിക്കുന്നു. ഭിന്നിപ്പുണ്ടാക്കാൻ മനപൂർവ്വം സോഷ്യൽ മീഡിയ വഴി ക്രിയേറ്റ് ചെയ്യുന്നു.പാവങ്ങളെ മതപരമായ കാര്യങ്ങൾ പറഞ്ഞു പ്രേരിപ്പിക്കാൻ ശ്രമിക്കുന്നു.നമ്മുടെ ആശയത്തെ ആർക്കും തോൽപ്പിക്കാനാവില്ല. നെഹ്റുവിന്റെ പിൻബലമാണ് നമ്മുടെ പാരമ്പര്യം.വിദ്വേഷം പരത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത്.കോൺഗ്രസിന്റെ ആശ യത്തിൽ വെള്ളം ചേർക്കാൻ ആരെയും അനു വദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.രണ്ട് ദിവസമാ യി നടന്നുവന്ന ദേശീയ സെമിനാറി ന് ഇന്നലെ പരിസമാപ്തിയായി. അബ്ദുറഹിമാന്‍ ചെയര്‍ ഗവേ ണിങ് ബോഡി അംഗവും മുന്‍ എം.പിയുമായ സി.ഹരിദാസ് ആധ്യക്ഷം വഹിച്ചു. എം. കെ രാഘവന്‍ എം.പി, ആര്യാടന്‍ ഷൗക്ക ത്ത്, വീക്ഷണം മുഹമ്മദ്, മുല്ലശ്ശേ രി ശിവരാമന്‍ നായര്‍ പ്രസംഗിച്ചു.
(പടം- കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ രണ്ടു ദിവസം നീണ്ട ‘അസഹിഷ് ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറിന്റെ സമാപന സമ്മേള നം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. എം.കെ രാഘവന്‍ എം.പി, ആര്യാട ന്‍ ഷൗക്കത്ത്, സി.ഹരിദാസ് സമീ പം.)
Leave a Reply