വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: മാധ്യമങ്ങള്‍ ഫാസി സത്തിന്റെ പ്രചാരകരായി മാറുന്നു ണ്ടോ എന്നതില്‍ ജാഗ്രത പാലി ക്കേണ്ടത് ജനങ്ങളാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍. ജനാധിപത്യത്തെ സംരക്ഷിക്കേ ണ്ട നാലാം തൂണാണ് മാധ്യമങ്ങള്‍. ഈ മാധ്യമങ്ങള്‍ ജനാധിപത്യത്തി ന്റെ അന്തകരായി മാറുന്ന അവ സ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.കാലിക്കറ്റ് സര്‍വകലാ ശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീ സിന്റെ ‘അസഹിഷ്ണുതക്കെതി രെ ഇന്ത്യ’ദേശീയ സെമിനാറില്‍ ‘ഫാസിസ്റ്റ് ആഖ്യാനങ്ങളെ ചെറു ക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയം അവതരിപ്പിച്ച് സം സാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചു കൊണ്ടായിരുന്നു ഇന്ത്യയില്‍ മാധ്യ മങ്ങളുടെ തുടക്കം. അഭിഭാകരും മാധ്യമങ്ങളുമാണ് സ്വാതന്ത്ര്യസ മരത്തെ നയിച്ചിരുന്നത്.ഇന്ന് മാധ്യ മങ്ങളില്‍ ഏറെയും കോര്‍പ്പറേറ്റു കളുടെ നയരൂപീകരണത്തിനും ലാ ഭം കൂട്ടാനുമുള്ളഉപകരണമായിമാറിയിരിക്കുന്നു.അദാനിയും അം ബാനിയുമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാധ്യമങ്ങളെ നിയന്ത്രി ക്കുന്നത്. ഫാസിസത്തിനും അനീ തിക്കുമെതിരെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം പ്രതീക്ഷ പകരുന്ന താണെന്നും അദ്ദേഹം പറഞ്ഞു. പ്രമോദ് രാമന്‍, ഡോ.കെ.എം അനില്‍, പി. അബ്ദുല്‍ബായിസ് പ്രസംഗിച്ചു.
(പടം-കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറില്‍ ‘ഫാ സിസ്റ്റ് ആഖ്യാനങ്ങളെ ചെറുക്കു ന്നതില്‍ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയം അവതരിപ്പിച്ച് പ്രമുഖ മാ ധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ പ്രസംഗിക്കുന്നു.)
Leave a Reply