സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം

സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം:മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും.

ജില്ലയിലെ രണ്ടു സപ്ലൈകോ മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ സ്റ്റോറുകളായയും ഒരെണ്ണം സൂപ്പര്‍ മാര്‍ക്കറ്റായും ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഇന്ന് (ജൂണ്‍ 30) സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ നിര്‍വഹിക്കും. തിരൂര്‍ ബി.പി അങ്ങാടി മാവേലി സ്റ്റോറാണ് സൂപ്പര്‍ മാര്‍ക്കറ്റാക്കി ഉയര്‍ത്തുന്നത്. ഇതിന്റെ ഉദ്ഘാടനം രാവിലെ 9.30 ന് നടക്കും. ചടങ്ങില്‍ കായിക വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിക്കും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ചടങ്ങില്‍ മുഖ്യാതിഥിയാവും.
കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിലെ കേരള എസ്റ്റേറ്റ് മാവേലി സ്റ്റോര്‍, പോരൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുകോട് മാവേലി സ്റ്റോര്‍ എന്നിവയാണ് സൂപ്പര്‍ സ്റ്റോറുകളായി ഉയര്‍ത്തുന്നത്. രാവിലെ 11.30 ന് കേരള എസ്റ്റേറ്റ് സൂപ്പര്‍സ്റ്റോറിന്റെയും ഉച്ചയ്ക്ക് 12.30 ന് പോരൂര്‍ ചെറുകോട് സൂപ്പര്‍ സ്റ്റോറിന്റെയും ഉദ്ഘാടനം മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ നിര്‍വഹിക്കും. ചടങ്ങില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published.