2023-24 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, പ്ലസ്ടു /വി.എച്ച്എസ്.സി, വിഭാഗങ്ങളിലും, കായിക മേഖലകളിലും ഉന്നതവിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളി/ അനുബന്ധത്തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. ജൂലൈ ഒന്നു മുതല്‍ 15 വരെ ബന്ധപ്പെട്ട മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഫിഷറീസ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കൺ. അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി പാസ്‍ബുക്ക്, ആധാര്‍കാര്‍ഡ്(രക്ഷിതാവിന്റെയും വിദ്യാര്‍ഥിയുടെയും), ബാങ്ക് പാസ് ബുക്ക് (വിദ്യാര്‍ഥി), എസ്.എസ്.എല്‍.സി, പ്ലസ് .ടു /വി.എച്ച് എസ്.സി സര്‍ട്ടിഫിക്കറ്റ്, കായിക മികവിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04952383782.
Leave a Reply