കാലിക്കറ്റ് സർവകലാശാല സിൻ ഡിക്കേറ്റ് തെരഞ്ഞെടുപ്പ്

ഇലക്ഷ ൻ പെറ്റിഷന്റെ ഹിയറിംഗിൽ വിസി ഉത്തരവിടുന്നത് ഹൈക്കോടതി വിലക്കി.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം :കാലിക്കറ്റ് സർവ്വക ലാശാല സിൻഡിക്കേറ്റ് തെര ഞ്ഞെടുപ്പ്: ഇലക്ഷൻ പെറ്റിഷന്റെ ഹിയറിംഗിൽ വിസി ഉത്തരവിടുന്ന ത് ഹൈക്കോടതി വിലക്കി.പരാതി യുടെ സാധുത ഹിയറിങ്ങിൽ പരി ശോധിക്കാനും വിസി യ്ക്ക് നിർദ്ദേ ശം.മുസ്ലിം ലീഗ് പ്രതിനിധികളായി സിൻഡിക്കേറ്റിലെത്തിയ ഡോ.പി റഷീദ് അഹമ്മദ്, സി പി ഹംസ എ ന്നിവരുടെ വിജയം റദ്ദാക്കണമെ ന്ന് ആവശ്യപ്പെട്ട് നൽകിയ പരാ തിയിൽ വൈസ് ചാൻസലർ അടു ത്ത മാസം ജൂലൈ ഒന്നിന് ഹിയ റിംഗ് നടത്താൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെസിൻഡിക്കേറ്റ് മെ മ്പർ ഡോ. പി റഷീദ് അഹമ്മദ് ന ൽകി ഹരജിയിലാണ് കോടതി നട പടി.ഹിയറിങ് നടത്താൻ വൈസ് ചാൻസലർക്ക് അധികാര മുണ്ടോ യെന്ന കാര്യത്തിൽ ഹൈ ക്കോട തി തീർപ്പു കൽപ്പിക്കുന്നതുവരെ ഹിയറിംഗുമായി ബന്ധപ്പെട്ട എല്ലാ തുടർ നടപടികളും ഹൈക്കോടതി തടഞ്ഞു.മാത്രമല്ല റീ കൗണ്ടിംഗ് നടത്തണമെന്ന തെ രഞ്ഞെടുപ്പ് പെറ്റിഷനിലെ ആവശ്യത്തിൽ വാ ദം കേൾക്കാൻ വൈസ് ചാൻസല ർക്ക് അധികാരമുണ്ടോയെന്ന കാ ര്യത്തിൽ വാദം കേൾക്കാൻ കേസ് 10 ദിവസത്തേക്ക് മാറ്റിവെച്ചു.സി ൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് സംബ ന്ധിച്ചുള്ള പരാതിയിൽ വൈസ് ചാ ൻസലർക്ക് വാദം കേൾക്കാൻ അ ധികാരമില്ലെന്നായിരുന്നു ഹർജി ക്കാരന്റെ വാദം.ഇടത് അധ്യാപക നായ എം വി സോബിൻ വർഗ്ഗീസ്, യൂണി വേഴ്സിറ്റിയിലെ ഇടത് എം പ്ലോയീസ് യൂണിയൻ നേതാവ് വി എസ് നി ഖിൽ എന്നിവരാണ് നേര ത്തെ ലീഗ് സിൻഡി ക്കേറ്റംഗങ്ങൾ ക്കെതിരെ വിസിയ്ക്ക് പരാതി ന ൽകിയത്. ഏറ്റവും കൂടുതൽ ലഭി ച്ച രണ്ട് കോളേജ് അധ്യാപകരെ ജനറൽ വിഭാഗത്തിൽ പരിഗണിച്ച് ഇടത് പ്രതിനിധിയായ സോബിൻ വർഗീസിനെ ഗവൺമെന്റ് കോ ളേജ് പ്രതിനിധിയാക്കി വിജയിപ്പി ക്കണമെന്നാണ് ആവശ്യം.എന്നാ ൽ സോബിൻ വർഗീസിൻ്റെ ആവ ശ്യം റിട്ടേണിംഗ് ഓഫീസറായ രജി സ്ട്രാറും,വൈസ് ചാൻസലറും നേ രത്തെ തള്ളിയിരുന്നു.സിൻഡി ക്കേറ്റിൽ ആർക്കും സംവരണമില്ല പ്രാതിനിധ്യം മാത്രമാണുള്ളത്.അ താത് വിഭാഗങ്ങളിൽ നിന്ന് പ്രാതി നിധ്യം ലഭിച്ചാൽ ആ വിഭാഗത്തി ന്റെ അവകാശം പൂർത്തിയാവും. അതെ സമയം തെരഞ്ഞെടുപ്പ് പരാതി നിലനിൽക്കുന്നതല്ലെന്നും ചട്ടങ്ങൾക്ക് വിരുദ്ധമായാണ് വൈസ് ചാൻസലർ പ്രവർത്തി ക്കുന്നതെന്നും ഹർജിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. സിൻ ഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ അധ്യാ പക മണ്ഡലത്തിൽ മത്സരിച്ച മു സ്ലിം ലീഗ് സ്ഥാനാർത്ഥി ഡോ.പി റഷീദ് അഹമ്മദിനെ പരാജയപ്പെ ടുത്താൻ ഇടതുപക്ഷം തെറ്റായി വോട്ട് വിനിയോഗിച്ചത് തെ രഞ്ഞെടുപ്പ് ദിവസം തന്നെ വിവാ ദമായിരുന്നു.അതോടെ അനദ്ധ്യാ പക മണ്ഡലത്തിൽ മത്സരിച്ച ഇട ത് നേതാവ് വി എസ് നിഖിൽ പരാ ജയപ്പെടുകയും ബിജെപി സ്ഥാനാ ർത്ഥി കെ കെ അനുരാജ് ക്വാട്ട തി കയാതെ വിജയിക്കുകയും ചെയ് തു.മാത്രമല്ല യൂണിവേഴ്സിറ്റി അ ധ്യാപക, പ്രിൻസിപ്പൽമാരുടെ മ ണ്ഡലം എന്നിവയിൽ മത്സരിച്ച സ്ഥാനാർത്ഥികൾക്ക് വോട്ട് വിനി യോഗിച്ചതിലും സിപിഎമ്മിന് അ പാകത പറ്റി.ഈ രണ്ട് മണ്ഡലങ്ങ ളിലും സിപിഎം സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകൾ അനധ്യാപക മ ണ്ഡലത്തിലേക്ക് കൈമാറണം എന്നാണ് ഇലക്ഷൻ പരാതിയിൽ നിഖിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജിക്കാരന് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.

Leave a Reply

Your email address will not be published.