തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി ഞാറ്റുവേല ചന്തയും കൃഷിപാഠശാലയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എംഎം ജോർജിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷ അനിത ബേബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി വി ജോയ്, ബീന ഏലിയാസ്, സുനി ജോൺസൺ,കെ കെ രാജ്കുമാര്, കൃഷി ഓഫീസർ ജിജി ടീ കെ, സെക്രട്ടറി റെജിമോൻ പി പി, കൃഷി അസിസ്റ്റന്റ് മാരായ റോബിൻ പൗലോസ്, ബിനോയ് സി വി, ജോസ് മാത്യു, വിവിധ പാടശേഖരസമിതി ഭാരവാഹികൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.
ഞാറ്റുവേല ചന്തയുടെ ഭാഗമായി ചെറുധാന്യങ്ങളുടെ ഉൽപ്പന്നങ്ങളുമായി ജിഞ്ച൪ കാ൪ട്ട്,പുന്നെല്ല് എഫ്പിസിയുടെ തിരുമാറാടി അഗ്രോ ഉൽപ്പന്നങ്ങൾ, പൊന്മണി കൃഷിക്കൂട്ടത്തിന്റെ ജാതിക്ക മൂല്യവർധിത ഉൽപ്പന്നങ്ങൾ,കോവൂർ അഗ്രി ഫാമിലെ വിവിധയിനം ഫലവൃക്ഷതൈകൾ എന്നിവയുടെ സ്റ്റാളും ഒരുക്കിയിരുന്നു.
സംയോജിത കീട നിയന്ത്രണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നെൽ കൃഷിയെ സംബന്ധിച്ച് കൃഷിപാഠശാലയും ഒരുക്കിയിരുന്നു. സസ്യസംരക്ഷണ മേധാവികളായ രാജലക്ഷ്മി എം.ജെ, പ്രകാശിനി എസ്. എൽ എന്നിവർ ക്ലാസ് നയിച്ചു.
Leave a Reply