പരപ്പനങ്ങാടി ഫിഷറീസ് കോളനി പട്ടയ വിഷയം!വീണ്ടും നിവേദനം നൽകി.

പരപ്പനങ്ങാടി നഗരസഭയിലെ ഏറെ കാലത്തെ മുറവിളിയാണ്
പുത്തൻകടപ്പുറം ,ആലുങ്ങൽ ഫിഷറീസ് കോളനികൾ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കുക എന്നുള്ളത്.

അതിനായി നിരന്തരമായി ശ്രമം നടത്തിവരികയാണ്.
ഒറ്റ വീടുകളാക്കാനായി കെ.പി.എ മജീദ് എം.എൽ എ .യുടെ നേതൃത്വത്തിൽ ഫിഷറീസ് മന്ത്രി ശ്രീ സജി ചെറിയനുമായി ചർച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ഡിപ്പാർട്മെന്റിന്റെ പരിശോധന നടക്കുകയും കോസ്റ്റൽ ഡെവലെപ്മെന്റ് കോർപറേഷൻ എന്റിമേറ്റ് തയ്യാറാക്കി അയക്കുകയും ചെയ്തിട്ടുണ്ട്.പക്ഷേ നിലവിലെ താമസിക്കുന്ന പകുതിയിലധികം വീടുകളിലുള്ളവർക്ക് അവരുടെ പേരിലല്ല പട്ടയമുള്ളത്കൈമാറ്റം ചെയ്യപ്പെട്ട പട്ടയമാണ്.

നിലവിലെ താമസിക്കുന്നവരുടെ പേരിൽ പട്ടയം കിട്ടാനായി റവന്യു മന്ത്രിയെ തിരൂരങ്ങാടി എം.എൽ എ കെ.പി.എ മജീദ് മുഖേന നിവേദനവും
ചർച്ചയും ചെയ്തിരുന്നു.
മന്ത്രി റിപ്പോർട്ട്‌ ആവശ്യപ്പെട്ട് കൊണ്ട്ആ കാര്യത്തിൽ ഇടപെട്ട് കൊണ്ട് നിലവിൽ താമസിക്കുന്നവരുടെ പേരിൽ പട്ടയം നൽകുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് ഉറപ്പ് നൽകിയിരുന്നു.

നിലവിൽ താമസിക്കുന്നവരുടെ പേരിൽ പട്ടയം മാറ്റാനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് റവന്യു മന്ത്രി ശ്രീ കെ രാജനെ വീണ്ടും കണ്ട് നിവേദനം നൽകി.
അതിന്റെ റിപ്പോർട്ട്‌ കിട്ടിയ ഉടനെ തന്നെ നടപടികൾ വേഗത്തിലാക്കാമെന്ന് ‘ അദ്ദേഹം ഉറപ്പ് നൽകി.

Leave a Reply

Your email address will not be published.