2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകൾ അനുരഞ്ജനം ചെയ്യുന്നതിനായി കണക്കുകൾ എഴുതി തയ്യാറാക്കുന്നതിന് സ്ഥാനാർഥി/ഏജന്റുമാർക്കുള്ള ഫെസിലിറ്റേഷൻ ട്രെയിനിങ് തുടങ്ങി. കളക്ടറേറ്റ് സ്പാ൪ക്ക് ഹാളിൽ ആരംഭിച്ച പരിപാടിയിൽ ഫിനാ൯സ് ഓഫീസ൪ വി.എ൯. ഗായത്രി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സ്പെ൯ഡിച്ച൪ നോഡൽ ഓഫീസ൪ പി.പി.അജിമോ൯, അസിസ്റ്റന്റ് നോഡൽ ഓഫീസ൪ ആ൪. വിനീത് എന്നിവ൪ ക്ലാസുകൾ നയിച്ചു.
സ്ഥാനാർത്ഥികൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ദൈനംദിന വരവ് ചെലവ് കണക്കുകളും ഇലക്ഷൻ എക്സ്പെ൯ഡിച്ച൪ മോണിറ്ററിംഗ് മെക്കാനിസം കണ്ടെത്തി ഷാഡോ ഒബ്സർവേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ചെലവ് കണക്കുകളും തമ്മിലുള്ള പൊരുത്തക്കേട് പരിഹരിക്കുന്നതിനായുള്ള അനുരഞ്ജന യോഗം (റീകൺസിലേഷ൯ മീറ്റിംഗ്) ജൂലൈ 1 തിങ്കളാഴ്ച രാവിലെ 10 30 ന് തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേരും.
Leave a Reply