പൊന്നാനിയില്‍ കടലാക്രമണം

80വീടുകളിൽ വെള്ളം കയറി:5വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍

പൊന്നാനി താലൂക്കിലെ തീര പ്രദേശങ്ങളിലാണ് ശക്തമായ കടലാക്രമണം നേരിടുന്നത്. പൊന്നാനി മേഖലയില്‍ മുപ്പതോളം വീടുകളിലേക്കും, പാലപ്പെട്ടി വെളിയങ്കോട് മേഖലകളില്‍ അന്‍പതോളം വീടുകളിലേക്കും വെള്ളം കയറി. 5 വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍.
ജില്ലാതിര്‍ത്തിയായ കാപ്പിരിക്കാട് മുതല്‍ അലിയാര്‍ പള്ളി വരെയുള്ള ഭാഗങ്ങളില്‍ ഉച്ചയോടെയാണ് ശക്തമായ തിരയടിയുണ്ടായത്.
പാലപ്പെട്ടിയില്‍ ചെറിയകത്ത് ആലികുട്ടി, മരയ്ക്കാരകത്ത് സൈഫു, ഹാജിരാകത്ത് റസീന, കാക്കാനാട്ട് ഹനീഫ, വടക്കെപുറത്ത് ഹലീമ , കറുപ്പന്‍വീട്ടില്‍ സുലൈമാന്‍, കിഴക്കേതില്‍ സെഫിയ.വെളിയങ്കോട് വടക്കൂട്ട് മൊയ്ദീന്‍, ചുള്ളിന്റെ ഹസ്സന്‍ ഉള്‍പ്പെടെ എണ്‍പതോളം വീടുകളിലാണ് വെള്ളം കയറിയത്.മുറിഞ്ഞഴി, ഹിളര്‍ പള്ളിക്കു സമീപം എംഇഎസ് കോളജിന് പിന്‍വശം തുടങ്ങി വിവിധ ഭാഗങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കടുത്ത ദുരിതമാണ് വിതയ്ക്കുന്നത്.

Leave a Reply

Your email address will not be published.