അരീക്കോട് ആശുപത്രിയിൽ രോഗികൾ വലയുന്നു

അരീക്കോട് ആശുപത്രിയിൽ താളം തെറ്റിക്കുന്ന ഡ്യൂട്ടി റോസ്റ്റർ

കൃഷ്ണൻ എരഞ്ഞിക്കൽ

അരീക്കോട്:മഴക്കാല രോഗം വർദ്ധിച്ച തോടെ താലൂക്ക് ആശുപത്രിസൂപ്രണ്ട് ലീവിൽ. ഡോക്ടർമാരുടെ സേവനം ലഭിക്കാതെ ബുദ്ധിമുട്ടിലാകുന്നത്
നൂറുകണക്കിന് രോഗികളാണ്.ഡ്യൂട്ടി റോസ്റ്റർ തയാറാക്കി നൽകാതെയാണ് സൂപ്രണ്ട് ലീവിൽ പ്രവേശിച്ചത്, ഇതോടെ താൽക്കാലിക സൂപ്രണ്ട് ചുമതലയുള്ള ഡോക്ടർക്ക് ഡോക്ടർമാരുടെ ഡ്യൂട്ടി റോസ്റ്റർ തയ്യാറാക്കുന്നതിൽ പ്രതിസന്ധിയുള്ളതായിട്ടാണ് ബന്ധപ്പെട്ട ജീവനക്കാരിൽ നിന്നുള്ള വിവരം. ഒരേ സീനിയോറിറ്റിയുള്ളവരുടെ കൂട്ടത്തിൽ നിന്ന് ഒരു ഡോക്ടർ താൽക്കാലിക സൂപ്രണ്ട് ചുമതല ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഡോക്ടർമാരെ മാനേജ് ചെയ്യാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം.

പതിനാല് ഡോക്ടർമാർ ഉള്ള അരിക്കോട് താലൂക്ക് ആശുപത്രിയിൽ ഈവനിംഗ്, നൈറ്റ് ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ ഡോക്ടർമാർ തയ്യാറാകുന്നില്ലെന്നാണ് അനുബന്ധ ജീവനക്കാർ പറയുന്നത്.

കാഷ്വാലിറ്റിയിലേക്ക് നിയമിക്കപ്പെട്ട ആറ് ഡോകടർമാർ മഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് അരീക്കോടിലേക്ക് നിയമനം നടത്തിയിട്ടും കാഷ്വാലിറ്റിയിൽ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്താൻ സൂപ്രണ്ട് തയ്യാറാകുന്നില്ല . കൃത്യമായഡ്യൂട്ടി റോസ്റ്റർ തയ്യാറാക്കി നൽകാതെ
സൂപ്രണ്ട് ലീവിലായതോടെയാണ് പ്രശ്നംരൂക്ഷമായത്.
ഇതോടെ രാവിലെയുള്ള ഒ പി യിൽ കൂടുതൽ ഡോക്ടർമാരും ഈവനിംഗ് ഒ പി യിൽ എച്ച് എം സി നിയമിച്ച ഒരു താൽക്കാലിക ഡോക്ടർ രണ്ടു മണി മുതൽ എട്ടു മണി വരെയാണ്ഡ്യൂട്ടി ചെയ്യുന്നത് ,ഇതോടെ ഈവനിംഗ്‌ ഒ പി യുടെ സേവനം നഷ്ടമായിരിക്കയാണ്
ജൂൺ 11 ന് ആരംഭിച്ച കാഷ്വാലിറ്റി പ്രവർത്തനം താളം തെറ്റിക്കാനുള്ള നീക്കമാണ് ചിലർ നടത്തുന്നെതെന്ന ആരോപണമുണ്ട്, മഴക്കാലമായതോടെ രാത്രി കാലങ്ങളിൽ അടക്കം നൂറ് കണക്കിന് രോഗികൾ എത്തിതുടങ്ങിയതോടെയാണ് ഇത്തരത്തിലുള്ള നീക്കം ആരംഭിച്ചത്. ഇതിനിടെ മാസങ്ങൾക്ക് മുമ്പ് ഏറനാട് എം എൽ എ പി കെ ബഷീർ നൽകാമെന്നേറ്റ കാഷ്വാലിറ്റി ഉപകരണങ്ങൾ സമയബന്ധിതമായി നൽകാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്

ആദിവാസികൾ ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിൽ കൃത്യമായഡ്യൂട്ടി റോസ്റ്റർ തയ്യാറാക്കി ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ആവശ്യം ആരോഗ്യ വകുപ്പ് അവഗണിക്കുകയാണ്.

Leave a Reply

Your email address will not be published.