അസഹിഷ്ണുതക്കെതിരെ ഇന്ത്യ സെമിനാറിന് – നാളെ തുടക്കം.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വകലാശാല മുഹമ്മദ് അബ്ദുറഹിമാ ൻ ചെയർഫോർ സെക്യുലർ സ്റ്റഡീ സിന്റെ നേതൃത്വത്തിൽ അസഹിഷ്ണുതക്കെതിരെ ഇന്ത്യ എന്ന ദേശീയ സെമിനാറിന് നാളെ തുടക്ക മാവുമെന്ന് ഭാരവാഹികൾ വാർ ത്താ സമ്മേളനത്തിൽ വൃക്തമാ ക്കി.കാലിക്കറ്റ് സർവകലാശാല സെമിനാർ കോംപ്ലക്സിൽ ഉച്ചയ് ക്ക് 2- 30നാണ് സെമിനാർ ആരംഭി ക്കുന്നത്.മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ തുഷാർ ഗാ ന്ധി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസ് ലർ ഡോ. എം.കെ ജയരാജ് ആ ധ്യക്ഷം വഹിക്കും.സര്വകലാശാല രജിസ്ട്രാർ ഡോ. ഇ.കെ സതീഷ്, മുഹമ്മദ് അബ്ദുറഹിമാൻ ചെയർ ഗവേണിങ് ബോഡി മെമ്പർ ആര്യാടൻഷൗക്കത്ത്,റിയാസ് മുക്കോളി പ്രസംഗിക്കും.29ന് നടക്കുന്ന സമാ പനസമ്മേളനം പ്രതിപക്ഷ നേതാ ‘വ് വി.ഡി സതീശൻ ഉദ്ഘാടനം ചെ യ്യും.വിവിധ സെഷനുകളിലാ യി മുൻ കേന്ദ്രമന്ത്രി മണിശങ്കര അയ്യർ, ഡോ.പരകാല പ്രഭാകർ, സയ്യിദ് അക്തർമിർസ, ഡോ. ടി.ടി ശ്രീകു മാർ, എം.എൻ കാരശേരി, ശശികു മാർ,ശ്വേതഭട്ട്, സുധ മേനോൻ,കല്പറ്റ നാരായണൻ, ടി.വി ചന്ദ്രൻ, ജോയ് മാത്യു,ഹമീദ് ചേന്ദമംഗല്ലൂ ർ, കെ.ഇ.എൻ കുഞ്ഞഹമ്മദ്, ജി.പി രാമചന്ദ്രൻ, പ്രമോദ് രാമൻ, ആയിഷ സുൽത്താന, റെജി ആർ നായർ,ഡോ. കെ.എം അനിൽ എ ന്നിവര് പങ്കെടുക്കും. വൈകുന്നേ രം നാലിന് അപനിർമ്മിതി-ചരിത്ര ത്തിലും പാഠപസ്തകത്തിലും എ ന്ന വിഷയത്തിൽ ഡോ.പരകാല പ്രഭാകർ, ഡോ.ടി.ടി ശ്രീകുമാർ പ്ര സംഗിക്കും. വൈകുന്നേരം 5.30ന് ‘മതനിരപേക്ഷതയും നെഹ് റുവി യൻ പാരമ്പര്യവും’ എന്ന വിഷയ ത്തിൽ മണിശങ്കര അയ്യർ, എം എ ൻ കാരശേരി, സുധമേനോൻ പ്ര സംഗിക്കും.രാത്രി 8 സാംസ്ക്കാ രിക പരിപാടികൾ.’ഫാസിസ്റ്റ് കാല ത്തെ കല-സാഹിത്യ പ്രതിരോധം’ എന്ന വിഷയത്തില് കൽപ്പറ്റ നാരാ യണൻ,ഹമീദ് ചേന്ദമംഗല്ലൂർ, കെ.ഇ.എൻകുഞ്ഞഹമ്മദ്, പ്രസംഗി ക്കും. 11.15ന് വര്ഗീയ പ്രചരണ കാലത്തെ ഇന്ത്യൻ സിനിമകൾ എന്ന വിഷയത്തില് സയ്യിദ് അ ക്തർ മിർസ, ടി.വി ചന്ദ്രന്, ജോയ് മാത്യു, ജി.പി രാമചന്ദ്രന്,പ്രസംഗി ക്കും. ഉച്ചക്ക് ശേഷം 2 30ന് ‘ഫാസി സ്റ്റ് ആഖ്യാനങ്ങളെ ചെറുക്കുന്നതി ൽ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷ യത്തിൽ ശശികുമാർ,പ്രമോദ് രാ മൻ, ഡോ.കെ. എം അനിൽ പ്രസം ഗിക്കും.വൈകുന്നേരം 4.15ന് ഫാ സിസ്റ്റ് കാലത്തെ പുരുഷാധിപത്യ വും സ്ത്രീയും’ എന്ന വിഷയത്തിൽ ശ്വേതഭട്ട്, റെജി ആർ നായർ, ആ യിഷ സുൽത്താന, പ്രസംഗിക്കും. വൈകുന്നേരം ആറിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെ യ്യും. മുൻ എം.പി സി.ഹരിദാസ് ആ ധ്യക്ഷത വഹിക്കും എം.കെ രാഘ വന് എം.പി, എ.പി അനിൽകുമാർ എംഎൽ,സിൻഡിക്കറ്റ് അംഗ ങ്ങ ളായ പി.കെ ഖലീമുദ്ദീൻ, ടി.ജെ മാ ർട്ടിൻ, മുഹമ്മദ് അബ്ദുറഹിമാൻ ചെയർ കോ ഓർഡിനേറ്റർ മുല്ലശേരി ശിവരാമൻനായർ പ്രസംഗിക്കും.വാർത്താസമ്മേളനത്തിൽ മുഹമ്മദ് അബ്ദുറഹിമാൻ ചെയർ ഗവേണിങ് ബോഡി അംഗം ആര്യാ ടൻ ഷൗക്കത്ത്, റിയാസ് മുക്കോ ളി, വീക്ഷണം മുഹമ്മദ്, പി. അബ് ദുൽബായിസ്, മുല്ലശേരി ശിവരാമ നായർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.